ഇതുവരെ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം, ഞാൻ സ്വതന്ത്രയായി !! പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ പ്രധാന…

ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ പ്രധാന വേഷത്തിൽ കൂടി അനശ്വര ജനശ്രദ്ധ പിടിച്ച് പറ്റി, അനശ്വരയെ തേടി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വരുന്നത്.

പിന്നീട് ആദ്യ രാത്രി എന്ന സിനിമയിൽ നായികയായി അനശ്വര എത്തി, താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്, തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ അനശ്വര പങ്കുവെക്കാറുണ്ട്, അവ ഏറെ ശ്രദ്ധ നേടാറുമുണ്ട്.  തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താരം പങ്കുവെക്കാറുണ്ട്, എന്തും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് അനശ്വര അതുകൊണ്ട് തന്നെ നിരവധി ട്രോളുകൾ അനശ്വരക്ക് കിട്ടാറുണ്ട്.
anaswara-rajan-post-in-inst
ഇപ്പോൾ തന്റെ പതിനെട്ടാം പിറന്നാൾ അക്ഷോശിച്ചിരിക്കുകയാണ് താരം, തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്, എന്റെ പതിനഞ്ചു വയസ്സ്മുതൽ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം എന്ന അടിക്കുറിപ്പോടെയാണ്‌ അനശ്വര തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്, നിരവധി ആരാധകരും താരങ്ങളും അനശ്വരക്ക് ആശംസ നേർന്ന് എത്തിയിട്ടുണ്ട്.