നസ്രിയയുടെ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നസ്രിയ നായികയായെത്തിയ’അണ്ടേ സുന്ദരാനികി’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ എട്ട് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്ത ‘അണ്ടേ…

നസ്രിയ നായികയായെത്തിയ’അണ്ടേ സുന്ദരാനികി’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ എട്ട് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്ത ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്തത്.‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. നികേത് ബൊമ്മി റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും രവി തേജ ഗിരിജാല ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.