രാവിലെ എഴുന്നേല്‍ക്കാന്‍ ഞാന്‍ വിളിക്കണം! ഡ്രൈവറില്‍ നിന്നും താരരാജാവിന്റെ മനസൂക്ഷിപ്പുകാരനായി വളര്‍ന്ന ആന്റണി പെരുമ്പാവൂര്‍

താരരാജാവ് മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാലോകത്തെ നിര്‍ണ്ണായക സ്വാധീനമുള്ള നിര്‍മ്മാതാവായി മാറിയയാളാണ് ആന്റണി പെരുമ്പാവൂര്‍. ലാലേട്ടന്റെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് ആന്റണി. ഇരുവരും തമ്മിലുള്ള ദൃഢബന്ധം അറിയാത്തവരായി ഉണ്ടാകില്ല. സ്വന്തം ജീവിതത്തേക്കാള്‍ മോഹന്‍ലാലിന് പ്രാധാന്യം കൊടുത്താണ് ആന്റണി പെരുമ്പാവൂര്‍ പൊന്നുംവിലയുള്ള നിര്‍മ്മാതാവായിമാറിയത്.

അതേസമയം, മോഹന്‍ലാലിന്റെ നിഴലായി ആന്റണി പെരുമ്പാവൂര്‍ മാറിയിട്ട് അര പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. ഡ്രൈവറായി തുടങ്ങിയ കരിയറില്‍ നിന്ന് ഇന്ന് 25 മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവായി ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ പല സിനിമകളിലും വളരെ രസകരമായ റോളില്‍ ആന്റണിയും എത്താറുണ്ട്.

ഇപ്പോഴിതാ താനും മോഹന്‍ലാലുമായുള്ള അമൂല്യസൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ പോലും ഞാന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണം, പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി പറയുന്നു.

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍. 30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’.

ആന്റണി മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാംമുറയുടെ ഷൂട്ടിംഗ് മുതലാണ്. അമ്പലമുഗളില്‍ മൂന്നാം മുറയുടെ ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം, ആന്റണി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ആന്റണിയെ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു, കൈവീശിക്കാണിച്ചു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അടുത്തുവിളിച്ചു. പിറ്റേദിവസം മുതല്‍ കാറുമായി വരാന്‍ പറഞ്ഞു. അങ്ങനെ ആന്റണി മോഹന്‍ലാലിന്റെ ഡ്രൈവറായി.

ആ യാത്രകള്‍ക്കിടയിലാണ്, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹന്‍ലാലിന് ബോധ്യമായത്. ആന്റണിയെ അദ്ഭുതപ്പെടുത്തി മോഹന്‍ലാല്‍ ആ ചോദ്യം ചോദിച്ചു. പോരുന്നോ കൂടെ. ആന്റണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഒപ്പംകൂടി. പിന്നീട് മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി മലയാളസിനിമാ ലോകം അറിയുന്ന ആന്റണി പെരുമ്പാവൂരിലേക്കുള്ള വളര്‍ച്ചയായിരുന്നു സാധാരണക്കാരനായ ആ ഡ്രൈവറുടേത്. ഇന്ന് താരരാജാവിനെ കാണാന്‍ ആന്റണിയുടെ സമ്മതം വേണ്ട നിലയില്‍ വരെയെത്തി ആ താരസൗഹൃദം.

Geethu