നടൻ ആന്റണി വർഗ്ഗീസ് വിവാഹിതനാകുന്നു, വൈറലായി താരത്തിന്റെ ഹാൽദി ചിത്രങ്ങൾ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ആന്റണി വർഗ്ഗീസ്, വളരെ മികച്ച പ്രകടനം ആയിരുന്നു താരം ചിത്രത്തിൽ കാഴ്ച വെച്ചത്, ആദ്യ സിനിമയിൽ…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ആന്റണി വർഗ്ഗീസ്, വളരെ മികച്ച പ്രകടനം ആയിരുന്നു താരം ചിത്രത്തിൽ കാഴ്ച വെച്ചത്, ആദ്യ സിനിമയിൽ കൂടി തന്നെ ഏറെ ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചു, ഒറ്റ കഥാപാത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കി, ആന്റണിയുടെ പ്രകടനത്തിന് മലയാളക്കര മാത്രമല്ല, കേരളത്തിന് പുറത്തും നിറകയ്യടികളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ പെപ്പെയായി ആന്റണി മാറുകയായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് പെപ്പെയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപാണ് താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നത്. ഇപ്പോൾ താരത്തിന്റെ ഹാൻഡി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് ആന്റണിയുടെ വധു. സഹോദരി അഞ്ജലിയുടെ വിവാഹത്തിന് പിന്നാലെയാണ് ആന്റണിയും വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്‌. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹം തീരുമാനിച്ചത്. ഇപ്പോഴിതാ ആന്റണിയുടെ വിവാഹം ആഗസ്റ്റ് ഏട്ടിനാണ് നടക്കുക എന്നാണ് അറിയുന്നത്.വിവാഹത്തോടനുന്ധിച്ച് അനീഷയുടെ വീട്ടില്‍ നടന്ന ഹല്‍ദി ചടങ്ങിന്‌റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുന്നത്. ഒപ്പം തന്നെ ആന്റണിയുടെയും അനീഷയുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ് ആന്‌റണിയും അനീഷയും. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ. അങ്കമാലിയില്‍ വെച്ച് തന്നെയാണ് വിവാഹം.ആന്റണിയുടേതായി നിരവധി സിനിമകളാണ് അണിയറിയിലൊരുങ്ങുന്നത്.

അജഗജാന്തരത്തിന് പുറമെ ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങാനുള്ളത്. നേരത്തെ വിജയ് ചിത്രം മാസറ്ററിലൂടെ പെപ്പെ തമിഴില്‍ അരങ്ങേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ റോളില്‍ അര്‍ജുന്‍ ദാസ് എത്തുകയായിരുന്നു. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവനടനാണ് ആന്റണി വര്‍ഗ്ഗീസ്. താരത്തിന്‌റെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആശംസകളുമായി എത്തുകയാണ്.