ആന്റണി വര്‍ഗീസിന്റെ ‘ഓ മേരി ലൈല’ ക്രിസ്മസിന് തിയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.…

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലൈലാസുരന്‍ എന്ന കോളജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആന്റണി വര്‍ഗീസ് എത്തുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ഡോ.പോള്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

ബബ്ലു അജുവാണ് ഛായാഗ്രഹണം. കിരണ്‍ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് അങ്കിത്ത് മേനോന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സിദ്ധാര്‍ഥ പ്രദീപ് ആണ് പശ്ചാത്തല സംഗീതം.