അർച്ചന 31 എന്ന സിനിമ നിങ്ങൾ കാണണം പോസ്റ്റുമായി സീരിയൽ താരം അനു ജോസഫ് !!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സീരിയൽ താരമാണ് അനു ജോസഫ്. ഇപ്പോൾ സീരിയൽ മേഖലയിൽ അത്ര സജീവം അല്ലെങ്കിലും തന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്ക് വെക്കാറുണ്ട് ഇപ്പോൾ ഐശ്വര്യ…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സീരിയൽ താരമാണ് അനു ജോസഫ്. ഇപ്പോൾ സീരിയൽ മേഖലയിൽ അത്ര സജീവം അല്ലെങ്കിലും തന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്ക് വെക്കാറുണ്ട് ഇപ്പോൾ ഐശ്വര്യ നായികയായി എത്തിയ അർച്ചന 31 എന്ന സിനിമ പ്രേഷകർ കാണണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം.

അനുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം : കഴിഞ്ഞ ദിവസം ഞാൻ ഒന്ന് സിനിമകാണാൻ പോയി . Covid അലങ്കോലമാക്കിയ കുറേ ദിവസങ്ങൾക്കുശേഷമുള്ള സിനിമ . അർച്ചന 31 not out . കുറെ യേറെ മുൻവിധികളുമായാണ് സിനിമയ്ക്ക് കയറിയത് പക്ഷേ എന്റെ സങ്കല്പങ്ങൾ തെറ്റിച്ച ഒരു ചിത്രമായിരുന്നു അത് . ഒരു സാധാരണക്കാരിയുടെ ജീവിതവുമായി ,അതിന്റെ പശ്ചാത്തലവുമായി ഒരുപാട് നീതി പുലർത്തിയ ചിത്രം . പെൺ കാലം വിദൂരമല്ല എന്ന് ഓർമിപ്പിക്കുന്ന ഒരു ചിത്രം . സ്നേഹിക്കുന്നവരുടെ കണ്ണീര് വീഴ്ത്താതെ തീരുമാനങ്ങൾ സ്വയം എടുത്ത് വിജയിച്ച അർച്ചന . അർച്ചന വെറും പെണ്ണല്ല .വരാൻപോകുന്ന കാലത്തിന്റെ സ്ത്രീ ശക്തിയാണ്. അർച്ചന വരും കാലത്തിന്റെ പെൺരൂപമാണ് സസ്പെൻസ് ഒരുപാടുണ്ട്. അർച്ചന 31 not out ടീമിന് എന്റെ ആശംസകൾ. എന്നാണ് താരം കുറിച്ചത്.