കാവ്യാ മാധവനെ പോലും മലര്‍ത്തി അടിച്ച അനു ജോസഫ്…!! സംഭവം ഇങ്ങനെ..!!

മിനിസ്‌ക്രീനിലായാലും ബിഗ് സ്‌ക്രീനിലായാലും പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അഭിനയമാണ് നടി അനു ജോസഫിന്റേത്. നിശ്ചയിച്ചു തന്നിട്ടുള്ള കഥാപത്രങ്ങള്‍ വളരെ വെടിപ്പായി അവതരിപ്പിച്ച് അനു കൈയ്യടി നേടാറുണ്ട്. കുഞ്ഞ് നാള്‍ മുതലേ സിനിമ, അഭിനയം എന്നതെല്ലാം…

മിനിസ്‌ക്രീനിലായാലും ബിഗ് സ്‌ക്രീനിലായാലും പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അഭിനയമാണ് നടി അനു ജോസഫിന്റേത്. നിശ്ചയിച്ചു തന്നിട്ടുള്ള കഥാപത്രങ്ങള്‍ വളരെ വെടിപ്പായി അവതരിപ്പിച്ച് അനു കൈയ്യടി നേടാറുണ്ട്. കുഞ്ഞ് നാള്‍ മുതലേ സിനിമ, അഭിനയം എന്നതെല്ലാം സ്വപനം കണ്ട് നടന്നിരുന്ന ആ കൊച്ചു കലാകാരി ഇന്ന് വളര്‍ന്ന് തന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി സാധിച്ചെടുക്കുകയാണ്. സ്‌കൂള്‍ കലോത്സ വേദികളിലെ നിറ സാന്നിധ്യമായിരുന്ന അനു ജോസഫ്… ഒരിക്കല്‍ നടി കാവ്യാ മാധവനെ പോലും തോല്‍പ്പിച്ച് കിരീട് നേടിയെടുത്തിട്ടുണ്ട്. ഇതേ കുറിച്ച് ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച് ഷോയിലാണ് താരം പറഞ്ഞത്.

അനുവിന്റെ വാക്കുകളിലേക്ക്… നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്‌കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. അതേസമയം, സബ്ജില്ല കലോത്സവത്തിന് കിട്ടിയ ട്രോഫി തിരിച്ചുകൊടുക്കേണ്ടി വന്നതിനെക്കുറിച്ചും അനു തുറന്ന് പറഞ്ഞിരുന്നു. 8 ഐറ്റത്തില്‍ പങ്കെടുത്തു,

എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു.. അഭിമാനത്തോടെയാണ് ആ ട്രോഫി കൊണ്ടുപോയത്. പക്ഷേ ഉച്ചയ്ക്ക് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്‌കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതല്‍ പോയിന്റ്. ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗണ്‍സ് ചെയ്തിരുന്നില്ല. അതില്‍ കുട്ടിക്കായിരുന്നു.. അങ്ങനെ ആ ട്രോഫി തിരിച്ചു കൊടുക്കേണ്ടി വന്നു… അന്ന് ഒരുപാട് വിഷമിച്ചു എന്നും നടി പറയുന്നു.