‘ആ സമയത്താണ് ഞങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ജനാലയില്‍ ആരോ മാന്തുന്ന ശബ്ദം കേട്ടത്, ഞെട്ടിപ്പോയി’ അനു മോഹന്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ട്വല്‍ത്ത്മാനില്‍ ഒരു കൂട്ടം യുവ താരങ്ങള്‍ അണി നിരന്നിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു അനു മോഹന്‍. ഇപ്പോഴിതാ മനോരമയോട് തന്റെ ട്വല്‍ത്ത്മാന്‍ അനുഭവ പങ്കുവെച്ചിരിക്കുകയാണ് താരം.

ജീത്തു ജോസഫ് സാറിനോടൊപ്പം ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്തതെന്ന് താരം പറയുന്നു. അദ്ദേഹം വിളിച്ചപ്പോള്‍ ആദ്യം എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. വലിയ വിജയമായ ദൃശ്യം സിനിമകളുടെ സംവിധായകന്‍, ലാലേട്ടനോടൊപ്പം അഭിനയിക്കുക, ഇത്രയും സഹതാരങ്ങള്‍.. ഇതൊക്കെ ഓര്‍ത്ത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഉണ്ണി, ലിയോണ, സൈജു ചേട്ടന്‍ ഇവരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അവിടെ എത്തിയപ്പോള്‍ എല്ലാവരും തമ്മില്‍ നല്ല ബോണ്ട് ഉണ്ടായി. ജീത്തു സാര്‍ ഒരു ചേട്ടനെപ്പോലെ എന്ത് തെറ്റിയാലും ക്ഷമയോടെ പറഞ്ഞു തരും. സംവിധായകന്‍ എന്ന് പറയുന്നതിനേക്കാള്‍ നമ്മുടെ വീട്ടിലെ ചേട്ടനെപ്പോലെ ചില സമയത്ത് ചൂടായി, ചില സമയത്ത് തമാശ രൂപത്തില്‍ ആണ് പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചത് വളരെ നല്ലൊരു അനുഭവവും ഭാഗ്യവുമാണെന്നും നടന്‍ പ്രതികരിച്ചു.

‘ഒരു ദിവസം ഞങ്ങള്‍ക്ക് ഷൂട്ടില്ലായിരുന്നു. അന്ന് ലാലേട്ടന്റെയും നന്ദു ഏട്ടന്റെയും ഭാഗമാണ് എടുത്തത്. അന്ന് ഞാനും ചന്തുവും ഓജോ ബോര്‍ഡ് കളിക്കാന്‍ പ്ലാന്‍ ചെയ്തു. ഞങ്ങള്‍ രാവിലെ മുതല്‍ പ്രേതകഥ പറഞ്ഞു ബില്‍ഡപ് ചെയ്തു പെണ്‍കുട്ടികളെയെല്ലാം പേടിപ്പിച്ചു. അനു സിതാര, അനുശ്രീ, അദിതി ഒക്കെ നന്നായി പേടിച്ചു. രാത്രി ആയപ്പോള്‍ ഞങ്ങള്‍ ഒരു കോട്ടേജില്‍ ഒത്തുകൂടി മെഴുകുതിരി കത്തിച്ചു വച്ച് മൊബൈല്‍ എല്ലാം ഓഫ് ചെയ്ത് വച്ച് കളി തുടങ്ങി. ചന്തു ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഇവരെ പേടിപ്പിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് ഞങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ജനാലയില്‍ ആരോ മാന്തുന്ന ശബ്ദം കേട്ടത്. പരിപാടി പ്ലാന്‍ ചെയ്ത ഞങ്ങള്‍ പോലും ഞെട്ടിപ്പോയി. പിന്നെയാണ് കണ്ടത് ഷൂട്ടിങ്ങിനിടയില്‍ ഓടിവന്ന് ജീത്തു സാര്‍ ഞങ്ങളുടെ കളിയില്‍ പങ്കു ചേരാന്‍ വന്നതാണ്. അത്രയ്ക്കും ആസ്വദിച്ച് വര്‍ക്ക് ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. ഇതു പോലെ രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പൊ ശരിക്കും അതൊക്കെ മിസ് ചെയ്യുന്നുവെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കീര്‍ത്തി സുരേഷും ടൊവിനോയും ഒന്നിക്കുന്ന വാശിയാണ് അനു മോഹന്റേതായി പുറത്തിറങ്ങാനുള്ളത്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ലളിതം സുന്ദരത്തിലും അനു മോഹന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Previous articleഒരു കോടി രൂപ, ഇരുപതിലധികം വര്‍ഷങ്ങള്‍, ക്ഷേത്രം പണിതു!! എല്ലാം നാഗാര്‍ജുനയ്ക്ക് വേണ്ടി.!
Next articleഅച്ഛൻ ഞങ്ങളെ കണ്ടത് ആകെ വിരലിൽ എണ്ണാവുന്നത്ര ടി പി മാധവന്റെ മകൻ!!