അനു… റിയാക്ഷന്‍ ഇടൂ..! എന്ന് ജീത്തു ജോസഫ് പറഞ്ഞാല്‍ പിന്നെ സെറ്റില്‍ നടക്കുന്നത്..!

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ ജീത്തു ജോസഫ്- നടന വിസ്മയം മോഹന്‍ലാലും ഒന്നിച്ചെത്തിയ സിനിമയാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രം ഒരു ഒടിടി റിലീസായിരുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ഈ സിനിമ മികച്ച പ്രതികരമാണ് നേടുന്നത്. 12 പേരുടെ കഥ പറഞ്ഞ സിനിമയാണ് ട്വല്‍ത്ത് മാന്‍. ഓരോ കഥാപാത്രങ്ങള്‍ക്കും സ്‌പേസ് നല്‍കി ഒരുക്കിയ ചിത്രത്തില്‍ മലയാള സിനിമയിലെ വലിയൊരു താരനിര

 

തന്നെ അണിനിരന്നിരുന്നു, ഇപ്പോഴിതാ സിനിമയിലെ അഭിനേതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുന്ന ട്വല്‍ത്ത് മാന്‍ ലൊക്കേഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇതില്‍ യുവ നടന്‍ അനു മോഹന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. സെറ്റില്‍ നിന്നും നടിമാരായ അനുശ്രീ, അനുസിത്താര എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സംവിധായകന്‍ ജീത്തു ജോസഫ് അനൂ റിയാക്ഷന്‍ ഇടൂ എന്ന് പറയുമ്പോള്‍ ആരോടാണ് പറയുന്നത് എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച് ഞങ്ങള്‍ മൂന്ന് പേരും റിയാക്ഷന്‍ ഇടുമെന്നാണ് നടന്‍ പറയുന്നത്. അനു (ശ്രീ, മോഹന്‍, സിത്താര) ജീത്തു സാര്‍

അനൂ റിയാക്ഷന്‍ ഇടൂ എന്ന് പറയുമ്പോള്‍ കണ്‍ഫ്യൂഷന്‍ അടിച്ച് ഒരുമിച്ച് റിയാക്ഷന്‍ ഇടുന്നഞങ്ങള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് അനു മോഹന്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

നടി അനുശ്രീയും ഈ ട്രോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം, സെറ്റില്‍ നിന്നും എന്നെന്നേക്കുമുള്ള തന്റെ കൂട്ടുകാര്‍ എന്ന് കുറിച്ചുകൊണ്ട് അനുശ്രീയും സോഷ്യല്‍ മീഡിയ വഴി ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നതിനൊപ്പം താരങ്ങള്‍ പങ്കുവെച്ച ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Previous articleഅപര്‍ണ ദാസിന്റെ മാലിദ്വീപ് ദിനങ്ങള്‍..!
Next articleപ്രതിപട്ടികയിൽ നടി കാവ്യ മാധവനും ഉണ്ടാകില്ല, തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു റിപ്പോർട്ട്!!