നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. എക്സൈസ് ഉദ്യോഗസ്ഥ !!

ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് പേരുടെ ജീവൻ രക്ഷിച്ച എക്സൈസ് ഉദ്യോഗസ്ഥ.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും രക്ഷാ പ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം.

മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു. കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇരുവരും ചിറയിലേക്ക് ചാടി സാഹസി കമായി രക്ഷപ്പെടു ത്തുകയായിരുന്നു..

Previous articleവീ ലവ് യു.. സംയുക്തയെ ഞെട്ടിച്ച് പിറന്നാൾ ആശംസകളുമായി താരത്തിന്റെ വീഡിയോ..
Next articleഎന്റെ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉമ്മ പറയാൻ ഒന്ന് മടിക്കും അങ്ങനൊന്നും ഉമ്മ പറയുകയില്ല മമ്മൂട്ടി !!