വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ ഇതൊക്കെയാണ്, മനസ്സ് തുറന്ന് ആണ് സിത്താര!

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ…

anu sithara about marriage life

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്

Anusithara about film
Anusithara about film

അടുത്തിടെ താരം എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ അതിഥി ആയി അനുസിത്താര എത്തിയിരുന്നു. അവിടെ വെച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് വിഷ്ണുവിനെ കുറിച്ച് താരം പറഞ്ഞു, വിഷ്ണു ഫോട്ടോഗ്രാഫർ ആണെങ്കിലും ഞാൻ അധികം ഫോട്ടോകൾക്ക് ഒന്നും പോസ്സ് ചെയ്യാറില്ല. വിഷ്ണുവിന്റെ ക്യാമെറയ്ക്ക് മുന്നിൽ നില്ക്കാൻ എനിക്ക് എന്തോ മടിയാണ്. മനസ്സിലുള്ള വികാരം എന്ത് ആണെങ്കിലും അത് സങ്കടം ആയാലും സന്തോഷം ആയാലും അതികം മുഖത്ത് പ്രകടിപ്പിക്കാത്ത ആളാണ് വിഷ്ണു. വിവാഹഫോട്ടോയിൽ പോലും വിഷ്ണു ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ്. ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കടിക്കാറുണ്ട്. ഞങ്ങൾക്ക് വഴക്കുണ്ടാക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. എന്നാൽ ആ വഴക്കുകൾ ഒന്നും അധികം നീണ്ടുപോകാറുമില്ല എന്ന് അനുസിത്താര പറഞ്ഞു. anu sithara new happiness

കാവ്യ മാധവനെ പോലെ ഇരിക്കുവാനെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ അത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് ഇത് വരെ മനസ്സിലായില്ല. കാരണം കാവ്യ മാധവന്റെ കണ്ണ് ആയാലും മൂക്ക് ആയാലും എല്ലാം വളരെ മനോഹരം ആണ്. കാവ്യ മാധവന്റെ അടുത്ത് നിൽക്കാനുള്ള സൗന്ദര്യം പോലും എനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആളുകളുടെ സ്നേഹം കൊണ്ടാകും അവർക്ക് തോന്നുന്നത് എന്നും അനുസിത്താര പറഞ്ഞു.