മലയാളികളുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം വൈറലാവുന്നു

Follow Us :

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന യുവതാരമാണ് അനു സിതാര. അനു സിതാര ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു, ഇക്കാലയളവിൽ നിരവധി നൃത്തങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ടും തന്‌റെ വിശേഷങ്ങളുമൊക്കെയായി അനു സിതാര സജീവമായിരുന്നു.

ഇപ്പോഴിതാ, തന്‌റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മയ്ക്കൊപ്പമുള്ള ചിത്രമാണ് അനു സിതാര ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപും നടിയുടേതായി നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പൊതുവേ വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനു സിതാരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിതാര സിനിമയിൽ സജീവമായത്.


അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’ റിലീസിന് തയ്യാറെടുക്കുകയാണ്. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്