മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ പ്ലസ് വണ്‍ ക്ലാസ്സിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ലോക്ക് ഡൗണ്‍ സമയത്താണ് താരം സോഷ്യല്‍ ലോകത്തെ നിറസാന്നിധ്യമായി മാറിയത്.
യുട്യൂബ് ചാനലിലൂടെയും ഇന്‍സ്‌റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിതാര സഹോദരിക്കൊപ്പം നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പത്താം ക്ലാസ്സിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram
ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം.

Anu sithara
പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ , ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
