‘ഉണ്ടാകാന്‍ പോകുന്ന കുഞ്ഞിനെക്കാളും തനിക്ക് വേണ്ടത് ഭാര്യയുടെ ജീവനാണ്’

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനുജ വിജയ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍…

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനുജ വിജയ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ‘ഇവിടെ എത്ര പേര്‍ വണ്ടര്‍ വുമണ്‍ എന്ന സിനിമ കണ്ടു എന്നെനിക്കറിയില്ല. പക്ഷെ ആ സിനിമ കണ്ടത് കൊണ്ട് ആര്‍ക്കും നഷ്ടം ഉണ്ടാകാന്‍ പോകുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അത്രയും പോസിറ്റീവ് ആയൊരു ചിത്രമാണെന്ന് പറയുന്നു.

ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ബര്‍ത്ത് കമ്പാനിയന്‍ എന്ന സൗകര്യത്തെ കുറിച്ചുണ്ടായ അറിവാണ്. അതായത് പ്രസവ സമയത്തു അമ്മക്ക് വേണ്ട മാനസിക പിന്തുണ നല്‍കുന്നതിനു പ്രസവ മുറിയില്‍ അമ്മയുടെ കൂടെ അമ്മക്ക് താത്പര്യം ഉള്ള ഒരു സ്ത്രീയെ നിര്‍ത്താം.
ഇത്തരം ഒരു അവകാശം ഉണ്ടായിരുന്നിട്ടും ആദ്യമായി കാണുന്ന കുറെ പേരുടെ മുന്നില്‍ കാലും കവച്ചു വച്ചു അതീവ മാനസിക ശാരീരിക ബുദ്ധിമുട്ടുകളോടെ കടന്നു പോകാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്ന സംവിധാനത്തോട് പൊരുതുക തന്നെ വേണം. ആശുപത്രിയില്‍ കിടന്നു മരണ വേദന കൊണ്ട് പുളയുമ്പോ സ്‌നേഹമുള്ള സാഹനുഭൂതിയും കരുണയുമുള്ള സ്വന്തം ആളുകളെ കണ്ടു അവരുടെ കൈ പിടിച്ചു കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഉണ്ടാകില്ല. തീര്‍ച്ചയായും എല്ലാ ആശുപത്രിയിലും birth companionship നടത്തുന്നതിന് ഗവണ്മെന്റ് ഉത്തരവ് ഉണ്ടാകണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഈ അറിവ് കൂടുതല്‍ പേരിലേക്ക് എത്തുന്നതിനും ഈ സിനിമ കാരണമാകട്ടെ.
ഇനി കഥയിലേക്ക്..
സിംഗിള്‍ മദര്‍ ആകുന്ന അവസ്ഥയില്‍ താമസിക്കാനോ സംരക്ഷിക്കാനോ ഇടമോ ആളോ ഇല്ലാത്ത അവസ്ഥയില്‍ മിനി പലപ്പോഴും കണ്ണ് നിറച്ചു. പ്രത്യേകിച്ചും പാവകുഞ്ഞിനെ ഒറ്റയ്ക്ക് എടുത്തു മടിയില്‍ വച്ചിരിക്കുന്ന ആ സീന്‍. ഏറ്റു വാങ്ങാന്‍ ആളില്ലാതെ ഒരു കുഞ്ഞ്.. ഇതെഴുതുമ്പോ പോലും എനിക്ക് കരച്ചില്‍ വരുന്നുണ്ട്.
ഈ കുഞ്ഞിന്റെ അച്ഛന്‍ നീയാണോ അതോ ഞാനാണോ എന്ന് അമ്മായി അമ്മ ഭര്‍ത്താവിനോട് ചോദിക്കുന്ന കേള്‍ക്കുമ്പോ പദ്മപ്രിയയുടെ ഒരു ഗോള്‍ഡന്‍ ചിരി ഉണ്ട്. അത്രയും സ്ട്രിക്ട് ആയിരുന്ന അമ്മായി അമ്മക്ക് വരെ നേരം വെളുത്തു. എന്നിട്ടും നേരം വെളുക്കാത്ത ഭര്‍ത്താവിനു കിട്ടേണ്ടിടത്തു നിന്നു തന്നെ കൊട്ട് കിട്ടുമ്പോ ആരായാലും ഒന്ന് സന്തോഷിച്ചു പോകും ????
അമ്മയാകുമ്പോ പാഷന്‍ മറന്നു പോയ മിടുക്കി ആയ ആര്‍ക്കിടെക്ട് നിത്യ യുടെ കഥാപാത്രം ഇന്റീരിയര്‍ ഡിസൈന്‍ നു പകരം വീട്ടില്‍ അച്ചപ്പം ഉണ്ടാക്കുന്നത് പോലും അമ്മയാകല്‍ എന്ന പ്രോസസ് അവള്‍ എത്രത്തോളം ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണ്.

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ചിക്കത്സയുടെ ഭാഗമായി ഉണ്ടാകാന്‍ പോകുന്ന കുഞ്ഞിനെക്കാളും തനിക് വേണ്ടത് ഭാര്യയുടെ ജീവനാണെന്നു ഒരു ഭര്‍ത്താവും രണ്ടാമത്തെ കുഞ്ഞിനെ വേണോ വേണ്ടയോ എന്ന് ഇപ്പോഴും തീരുമാനികാന്‍ പറ്റുന്നില്ല എന്ന് വിഷമിക്കുന്ന ഭാര്യയോട് ഇതിലും വലിയ എന്തൊക്കെ നമ്മള്‍ തരണം ചെയ്തിട്ടുണ്ട് എന്ന് പറയുന്ന ഭര്‍ത്താവും ആണ് എനിക്ക് സിനിമയില്‍ ഏറെ ഇഷ്ടപ്പെട്ട നായകന്മാര്‍. ?
ഞാനൊരു ദേവതയല്ല മനുഷ്യ സ്ത്രീ ആണ്. എനിക്ക് ഒരുപാട് മൂഡ്‌സ്വിങ്‌സ് ഉണ്ടാകുന്നുണ്ട് എന്ന് സായ തുറന്നു പറയുമ്പോ അപ്പോഴും പൈങ്കിളി പറയുന്ന ഭര്‍ത്താവിനെ നോക്കി നിന്നെ എന്ത് കൊണ്ട് ഉണ്ടാക്കിയതാണ് എന്നുള്ള ചോദ്യം പോലെ ഒരുപാട് ഇഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ചിത്രത്തിലുണ്ട്.
എന്നാലും ഇതെല്ലാവര്ക്കും ഇഷ്ടമാവണമെന്നില്ല. പക്ഷേ അമ്മയായവര്‍ക്കും ആകാന്‍ ആഗ്രഹം ഉള്ളവര്‍ക്കു ഇഷ്ടമാവാതെ തരമില്ല എന്നാണ് ഞാന്‍ കരുതുന്നത്.
NB: ചിത്രത്തില്‍ നന്ദിത നടത്തുന്ന പോലെ ഒരു ക്ലാസ്സ് എല്ലാ അമ്മ &അച്ഛന്‍ to be ക്കും കൊടുക്കണം. കുഞ്ഞുണ്ടായി കഴിയുമ്പോ എല്ലാം തന്നെ പഠിക്കുമെന്നും പറഞ്ഞു അതുവരെ ഒന്നും പരിശീലിക്കാത്ത അമ്മമാര്‍ക്കും എനിക്ക് കുഞ്ഞിനെ എടുക്കാനും പിടിക്കാനും പേടിയാ ഞാനാണോ nsuggy മറ്റേണ്ടത്, ഇതൊക്കെ അമ്മയുടെ പണിയാ എന്ന് കയ്യൊഴിയുന്ന അച്ഛന്മാര്‍ക്കും നല്ലതു ചൊല്ലി കൊടുക്കാന്‍ ഒരിടം വേണമെന്നും പറയുന്നു.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ളാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.