എന്റെ കൂട്ടുകാരികളുടെ അനുഭവം കാണുമ്പോൾ വിവാഹം കഴിക്കാൻ പേടിയാണ്!

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട്…

anumol about marriage

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിവാഹത്തെ കുറിച്ച് അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അനുമോളുടെ വാക്കുകൾ ഇങ്ങനെ,

എനിക്ക് വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭയം ആണ്. വിവാഹം കഴിച്ച് എന്റെ കൂട്ടുകാരികളിൽ ഒരു എൺപത് ശതമാനവും ഇന്ന് വിവാഹമോചനം നേടിയവർ ആണ്. അവരുടെ അനുഭവം കാണുമ്പോൾ തന്നെ എനിക്ക് പേടി ആകാറുണ്ട്. അത് കൊണ്ട് തന്നെ വിവാഹം കഴിക്കണം എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. എന്റെ ‘അമ്മ പറയുന്നത് ഞാൻ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷമായി കഴിഞ്ഞാൽ മാത്രം മതി എന്നാണ്. പണ്ടത്തെ പോലെ ഒന്നും അല്ല ഇപ്പോൾ ആളുകൾ ചിന്തിക്കുന്നത്. ഇന്ന് ആർക്കും ആരെയും അധികനാൾ സഹിക്കാൻ കഴിയില്ല. അത് തന്നെയാണ് ഈ വിവാഹ മോചനങ്ങൾ കൂടുന്നതിന് കാരണം.

ലിവിങ് ടുഗെദറിനും എനിക്ക് താൽപ്പര്യം ഇല്ല. ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമോ എന്ന പേടി എനിക്ക് ഉണ്ട്. ഇത്രയും നാൾ വളരെ ഫ്രീഡത്തോടെ ആണ് ജീവിച്ചത്. അങ്ങനെ ഉള്ളപ്പോൾ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് വേണ്ടത്ര പരിഗണന എനിക്ക് കൊടുക്കാൻ കഴിയുമോ എന്ന സംശയവും എനിക്ക് ഉണ്ട്.