പെണ്ണുങ്ങൾ ഒന്നിൽ കൂടുതൽ കെട്ടിയാൽ എയ്ഡ്സ് വരും അനുമോളെ!

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട്…

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ വരുന്ന മോശം കമെന്റുകളും അതിന് അനു നൽകുന്ന മറുപടിയുമെല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

കനി കുസൃതി നായികയായി അഭിനയിച്ച ബിരിയാണി എന്ന ചിത്രത്തിലെ ഒരു പോസ്റ്റർ തന്റെ ഇസ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിൽ ആണ് ഒരാൾ വ്യത്യസ്തമായ  കമെന്റുമായി ഏത്തിയത്. സ്ത്രീകൾ ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അനുമോളെ, ഇത് സയൻസ് ആണ് എന്നാണു അയാൾ കമെന്റിൽ പറഞ്ഞത്. ആദ്യമായി ആണ് ഒരാൾ ഇത്തരത്തിൽ ഒരു നിലപാടുമായി എത്തിയത്. എന്നാൽ ഈ കമെന്റിനു മറുപടി കൊടുക്കാനും അനുമോൾ മറന്നില്ല. ‘ ഓഹോ ആ സയൻസ് ആണുങ്ങൾക്കില്ലേ’ എന്നാണ് അനുമോൾ നൽകിയ മറുപടിയും. പതിവ് പോലെ തന്നെ കമെന്റും അനുമോൾ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

അടുത്തിടെ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് അനുമോൾ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തിന് മികച്ച കമെന്റുകളുമായി എത്തിയത്.