ജീവനുള്ള ഓന്തുമായി അനുമോളുടെ കിടിലൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം!

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. മുൻപ് ടമാർ പടാർ എന്ന പേരിലാണ് പരുപാടി അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന പേരിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോൾ…

Anumol Photoshoot

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. മുൻപ് ടമാർ പടാർ എന്ന പേരിലാണ് പരുപാടി അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന പേരിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് അവർ പറയുന്നത്, അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് പരുപാടി. മിമിക്രി രംഗത്ത് നിന്ന് വന്ന നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്, സീരിയലുകളിൽ കൂടിയും സിനിമയിൽ കൂടിയും പ്രേക്ഷർക്ക് പരിചിതമായ താരങ്ങളാണ് ഇവരെല്ലാം.  ഇവരുടെ പാട്ടും ബഹളവും സ്റ്റാർ മാജിക് ശെരിക്കും ഒരു ഉത്സവം പോലെ ആകാറുണ്ട്.

Anumol Photoshoot
Anumol Photoshoot

സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ട്രോൾ നേരിടുന്ന താരമാണ് അനുകുട്ടി, മിക്കപ്പോഴും സ്റ്റാർ മാജിക്കിൽ ഉള്ളവരും പുറത്തുള്ളവരും അനുകുട്ടിയെ ട്രോളി എത്താറുണ്ട്. അനുകുട്ടിയെ പോലെത്തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ, അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ സ്റ്റാർ മാജിക്കിൽ ഉള്ളവർക്ക് അനുകുട്ടിയെ കളിയാക്കാൻ വേണ്ടി ഉള്ള ഒരു വിഷയം ആണ്. എന്നാൽ ഞങ്ങൾ പ്രണയത്തിൽ അല്ല എന്നും പരുപാടിയിൽ അതൊക്കെ ചുമ്മാ കളിയാക്കാൻ വേണ്ടി പറയുന്നതാണെന്നും അനു ഒരിക്കൽ വ്യക്തമാക്കിയിരുന്നു.  ഫോട്ടോഷോട്ടുകളുമായി താരം ഇടയ്ക്ക് പ്രേഷകരുടെ മുന്നിൽ എത്താറുള്ളതാണ്. അത്തരത്തിൽ അനുമോളുടെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Anumol Photoshoot
Anumol Photoshoot

ജീവനുള്ള ഓന്തിനൊപ്പം അനു നടത്തിയ ഫോട്ടോഷൂട്ട് തന്നെയാണ് അതിന്റെ കാരണവും. ഇത് പോലെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് അനുവിന്റെ ഭാഗത്ത് നിന്നും ആദ്യമായിട്ടാണ് ഉണ്ടാകുന്നത് എന്ന് വേണമെങ്കിൽ തന്നെ പറയാം. 2016 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം  ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം തുടങ്ങിയ പരമ്പരകളിലും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളിയിൽ ആണ് അനു അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Anumol Photoshoot
Anumol Photoshoot