ദിലീപ് ചിത്രത്തില്‍ അനുപം ഖേര്‍..! ഫോട്ടോയില്‍ എന്തോ തകരാര്‍ ഉണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍!

ദിലീപിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. ചിത്രീകരണം തുടരുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയ എന്‍.എം ബാദുഷയാണ് ഇത്…

ദിലീപിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. ചിത്രീകരണം തുടരുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയ എന്‍.എം ബാദുഷയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വിവരമാണ് ബാദുഷ പുറത്ത് വിട്ടത്..

വോയിസ് ഓഫ് സത്യനാഥനില്‍ അനുപം ഖേര്‍ ജി.. എന്ന് കുറിച്ച് ബാദുഷ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയെ കുറിച്ചാണ് കമന്റ് ബോക്‌സില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. ഈ ഫോട്ടോയില്‍ എന്തോ തകരാറ് പോലെ..എഡിറ്റിംഗ് ആണല്ലോ ചേട്ടാ.. എന്നെല്ലാം ചിലര്‍ സംശയം പങ്കുവെയ്ക്കുന്നു.

എന്തായാലും ദീലിപ് ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന വേഷത്തില്‍ തന്നെ എത്തും എന്നാണ് നിര്‍മ്മാതാവ് ബാദുഷയുടെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്ന ദിലീപിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തുന്നുണ്ട്.

ദിലീപേട്ടാ.. തടസങ്ങള്‍ ഇല്ലാതെ എല്ലാം നല്ലരീതിയില്‍ വരട്ടെ… പ്രാര്‍ത്ഥനകള്‍.. എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഓണത്തിന് വോയിസ് ഓഫ് സത്യനാഥന്‍ സിനിമയുടെ അപ്‌ഡേറ്റ് കിട്ടുമോ സെക്കന്റ് ലുക്ക് അല്ലെങ്കില്‍ ഒരു ചെറിയ ടീസര്‍ പോലെ എന്തെങ്കിലും..! എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തീര്‍ച്ചയായും ഒരു പുതിയ അപ്‌ഡേഷന്‍ വരും എന്നാണ് ബാദുഷ അറിയിച്ചിരിക്കുന്നത്.

ഇനി മലയാള സിനിമയില്‍ വരാനിരിക്കുന്നത് ദിലീപിന്റെ നാളുകള്‍ എന്നാണ് നടന്റെ ആരാധകര്‍ കുറിയ്ക്കുന്നത്. ചിത്രത്തില്‍ ദിലീപിന് ഒപ്പം ജോജു ജോര്‍ജ് ആണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം, ദിലീപ്- അരുണ്‍ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തില്‍ ദിലീപിന് നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയ നടി തമന്നയാണ്.