അതെ ആ പ്രണയം സത്യമായിരുന്നു, ഒടുവിൽ മനസ്സ് തുറന്ന് അനുപമ

പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്.…

പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. വളരെ മികച്ച പ്രതികാരമാണ് താരത്തിന് അന്യ ഭാഷ സിനിമകളിൽ നിന്നും ലഭിച്ചത്. അടുത്തിടെ ക്രിക്കറ്റ് താരവുമായി അനുപമ പ്രണയത്തിലാണെന്നും, വിവാഹിതയാവാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയിരുന്നു, ഇതിനെതിരെ താരത്തിന്റെ അമ്മയും രംഗത്ത് എത്തിയിരുന്നു.

ഇപ്പോൾ അനുപമ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്, അനുപമയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്, സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതെ.. എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ വ്യക്തമാക്കി.

മലയാളത്തിൽ അരങ്ങേറിയ അനുപമ ഇപ്പോൾ അന്യ ഭാഷകളിൽ ആണ് സജീവം. താൻ മലയാളം സിനിമകളിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും അനുപമ വ്യക്തമാക്കിയിരുന്നു. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് താൻ ഒഴിഞ്ഞ് മാറിയത് എന്നുമാണ് അനുപമ പറഞ്ഞത്.

ട്രോളുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.ഈ സമയത്ത് എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് നിരവധി ആളുകൾ പറയുവാൻ തുടങ്ങി, ഇത് ഞാൻ ഒരു ചലഞ്ച് ആയിട്ടെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച്‌ ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടു തെലുങ്ക് സിനിമ കിട്ടി. അവിടെ നിന്നും ഞാൻ തമിഴിലേക്കും എത്തിച്ചേർന്നു എന്നാണ് അനുപമ ഒരഭിമുഖത്തിൽ പറഞ്ഞത്