‘മഞ്ജു വാര്യര്‍ ആയിരുന്നെങ്കില്‍ ആ സീനുകള്‍ കൂടുതല്‍ മികച്ചതായേനെ

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ പുതിയ ചിത്രം ‘കാപ്പ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ്…

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ പുതിയ ചിത്രം ‘കാപ്പ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ അപര്‍ണ്ണയുടെ കഥാപാത്രത്തിന് പകരം ഒരു പക്ഷെ മഞ്ജു വരിയര്‍ ആയിരുന്നെങ്കില്‍ ആ സീനുകള്‍ കൂടുതല്‍ മികച്ചതായേനെയെന്നാണ് അനുപമ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ദേശീയ അവാര്‍ഡ് ചില നായികമാര്‍ക്ക് ഒരു ഭാരം ആകാറുണ്ട്, പിന്നീട് വരുന്ന ചിത്രങ്ങളില്‍ പ്രേഷകര്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കും പ്രത്യേകിച്ച് കാപുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍..നടി മോനിഷ ഒരുദാഹരണം, പരുത്തിവീരന്‍ നു ശേഷം പ്രിയാമണി അവാര്‍ഡിന്റെ ഭാരം പെറാതെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു… കാപ്പയില്‍ നിന്നും മഞ്ജു വരിയര്‍ പിന്മാറിയപ്പോള്‍ ദേശീയ അവര്‍ഡിന്റെ തിളക്കവുമായി അപര്‍ണ്ണ വന്നപ്പോള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു… പക്ഷെ പ്രമീള എന്ന കഥപാത്രം അപര്‍ണ്ണയിലേക്ക് വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതു പോലെ തോന്നി.. അപര്‍ണ്ണയുടെ ഇന്‍ട്രോ തന്നെ അവര്‍ മികച്ചതാകാന്‍ ശ്രമിച്ചെങ്കിലും ഏറ്റില്ല എന്നെ പറയേണ്ടി വരും.. ഒരു മുതിര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥയുടെ പ്‌റൗഡി അപര്‍ണ്ണ യില്‍ വന്നില്ല എന്ന് പറയാം… അവസാനത്തെ ആ പത്തു മിനുട്ടില്‍ മാത്രം ആണ് അപര്‍ണ്ണ മികച്ചതായി തോന്നിയത്… ഒരു പക്ഷെ മഞ്ജു വരിയര്‍ ആയിരുന്നെങ്കില്‍ ആ സീനുകള്‍ കൂടുതല്‍ മികച്ചതായേനെ… അപ്പോഴും പലരും പറയും പൃഥി… മഞ്ജു കോമ്പോ ശരിയാവില്ല എന്ന്. അത് ഒരു മിസ് കാസ്റ്റിംഗ് ആയി എനിക്ക് തോന്നുന്നില്ല …അപര്‍ണ്ണ വന്നപ്പോള്‍ പ്രമീളക്ക് കുറച്ചു അഴിച്ചുപണികള്‍ വന്നിട്ടുണ്ടാവുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്കെ റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിച്ചത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ ശബരി.