അഭ്യൂഹങ്ങൾക്ക് വിരാമം, ഒടുവിൽ അനുപമയുടെ അമ്മ എല്ലാം തുറന്ന് പറഞ്ഞു!

ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും മലയാള സിനിമ താരം അനുപമ പരമേശ്വരനേയും ചേർത്ത് പലതരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഇരുവരെയും ചേർത്ത് മുൻപ് പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോൾ  ഇരുവരെയും ചേർത്ത് വീണ്ടും…

anupama mother about marriage

ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും മലയാള സിനിമ താരം അനുപമ പരമേശ്വരനേയും ചേർത്ത് പലതരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഇരുവരെയും ചേർത്ത് മുൻപ് പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോൾ  ഇരുവരെയും ചേർത്ത് വീണ്ടും കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഗുജറാത്തിലേക്ക് പോകുന്നതിന്റെ ഒരു ചിത്രം അനുപമ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുംറയെ ഒഴിവാക്കിയത് താരത്തിന്റെ വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് വേണ്ടിയാണെന്നുള്ള വാർത്ത നേരുത്തെ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോൾ അനുപമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കൂടി കണ്ടാണ് പാപ്പരാസികൾ ഗോസിപ്പുകൾ വീണ്ടും പ്രചരിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അനുപമയുടെ ‘അമ്മ സുനിത പറഞ്ഞു.

അനുപമയുടെ വിവാഹം മുൻപ് പല തവണ സോഷ്യൽ മീഡിയയിൽ കഴിഞ്ഞതല്ലേ. അങ്ങനത്തെ വാർത്തകൾ കേൾക്കുമ്പോൾ വിഷമം തോന്നാറില്ല. സന്തോഷമേ തോന്നു. കാരണം അവളെ പറ്റി കുറച്ച് പേരെങ്കിലും കൃത്യമായി ഓർക്കുന്നത് കൊണ്ടാല്ലേ ഇങ്ങനത്തെ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരു വാർത്തവന്നു കുറച്ച് നാളുകൾ കഴിയുമ്പോൾ ആളുകൾ അനുപമയെ മറക്കും. അപ്പോൾ വീണ്ടും വാർത്തകൾ പ്രചരിപ്പിക്കും. ഇപ്പോൾ ബുമ്രയും അനുപമയുടെ വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നും എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

അവർ ഇൻസ്റ്റാഗ്രാമിൽ പരസ്പ്പരം ഫോള്ളോ ചെയ്യാൻ തുടങ്ങിയപ്പോഴാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. അതോടെ അവർ അൺഫോള്ളോ ചെയ്തെന്നാണ് കേൾക്കാൻ കഴിഞ്ഞത്. ഇരുവരും തമ്മിൽ പരിചയം ഉണ്ട്. എങ്കിൽ അവർ അടുത്ത സുഹൃത്തുക്കൾ പോലും അല്ല. ഇന്ന് ഞാൻ രാവിലെ കൂടി അനുപമയെ വിളിച്ചിരുന്നു. അവൾ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് രാജസ്ഥാനിലേക്ക് പോയിരിക്കുന്നത്. ഞാൻ ഇന്ന് വിളിച്ചപ്പോഴും അവൾ മേക്കപ്പ് ചെയ്യുകയായിരുന്നു. എന്നാൽ എന്തൊക്കെ കഥകൾ ആണ് ഒരു ബന്ധവുമില്ലാതെ പ്രചരിക്കുന്നത്. അനുപമയുടെ ‘അമ്മ പറഞ്ഞു.