പവൻ കല്യാണിനെ പേര് വിളിച്ചു, അനുപമയെ കൊണ്ട് മാപ്പ് പറയിച്ച് ആരാധകരും!

ആദ്യ ചിത്രത്തിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുപമ. പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍…

ആദ്യ ചിത്രത്തിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുപമ. പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു, ഇപ്പോൾ താരം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍  തിളങ്ങി നിൽക്കുകയാണ്, സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് നടി. നിരവധി വിമർശനങ്ങൾ പലപ്പോഴായി താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നൊക്കെ അത്തരം വിമര്ശനങ്ങളോടെ താരം പ്രതികരിച്ചിട്ടില്ല. പലരും പല കാരണങ്ങളിൽ താരത്തിനെ വിമർശിച്ചിട്ടുണ്ട്. അതോടെ മലയാള സിനിമയിൽ  നിന്ന് വിട്ട് നിന്ന താരം തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കാൻതുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരു പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഗുലുമാല് പിടിച്ചിരിക്കുകയാണ് താരം.

Anupama Parameswaran interview
Anupama Parameswaran interview

പവൻ കല്യാൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വക്കീൽ സാബ് എന്ന ചിത്രം കണ്ടതിന് ശേഷം ചിത്രത്തിന്റെ റിവ്യൂ അനുപമ ഇട്ടിരുന്നു. ഇതാണ് താരത്തിന് വിനയായത്. ചിത്രത്തിൽ പവൻ കല്യാൺ വളരെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞാണ് അനുപമ റിവ്യൂ ഇട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ മറ്റ് താരങ്ങളുടെ അഭിനയ മികവിനെയും താരം പ്രശംസിച്ചിരുന്നു. നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവരെല്ലാം വളരെ അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്നും താരം കുറിച്ച്. പ്രകാശ് രാജിനെ സാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അഭിനയത്തേയും താരം പ്രശംശിച്ചിരിക്കുന്നത്.

തന്റെ ട്വിറ്ററിൽ കൂടിയാണ് താരം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ട്വിറ്റ് ശ്രദ്ധിക്കപെട്ടതോടെ പവൻ കല്യാൺ ആരാധകർ അനുപമയ്‌ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്‌. പ്രകാശ് രാജിനെ സാർ എന്ന് വിളിക്കുമ്പോൾ പവൻ കല്യാണിനെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തിരിക്കുന്നത് എന്നാണു ആരാധകർ പറയുന്ന കുറ്റം. നടനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അർഹിക്കുന്ന ആൾ തന്നെയാണെന്നും ആരാധകർ പറയുന്നു. ഇതോടെ തനിക്ക് പറ്റിയ തെറ്റിന് ക്ഷമപറഞ്ഞുകൊണ്ട് അനുപമയ്ക്കും എത്തി. തനിക്ക് ഏറെ സ്നേഹവും ബഹുമാനവും ഉള്ള ആൾ തന്നെയാണ് പവൻ കല്യാൺ എന്ന് അനുപമ പറഞ്ഞു.