പൈസയല്ല എനിക്ക് വേണ്ടത് മറിച്ച് നല്ല കഥാപാത്രങ്ങളാണ് അനുപമ പരമേശ്വരൻ !!

പൈസയല്ല എനിക്ക് വേണ്ടത് മറിച്ച് നല്ല കഥാപാത്രങ്ങളാണ് എന്ന് പറയുകയാണ് അനുപമ പരമേശ്വരൻ, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഞാൻ പൈസ നോക്കിയല്ല സിനിമ ചെയ്യുന്നത്, ഞാൻ മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിം ഞാൻ ഒരു പണവും മേടിക്കാതയാണ് അഭിനയിച്ചത്. ഞാൻ മലയാളം സിനിമയിൽ എന്താണ് ചെയ്തത് എനിക്ക് വലിയൊരു തുക ഡിമാന്റ് ചെയ്യാനായി. അന്യ ഭാഷക്കാർക്ക് പോലും മലയാളം സിനിമ ഡബ്ബ് ചെയ്ത് കാണാൻ ഇഷ്ടമല്ല.

ഞാൻ അവിടെ ഷൂട്ടിന് ചെല്ലുമ്പോൾ എനിക്ക് കൊണ്ട് വരുന്ന റഫ്രൻസുകൾ മലയാളം സിനിമയുടേതാണ്, അവർക്ക് നമ്മുടെ മലയാളം സിനിമ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. നമ്മുടെ മലയാളം സിനിമ അത്രക്ക് വളന്നിരിക്കുന്നു. മലയാളം സിനിമയെ ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്നത്, അടുത്തത് എന്താണ് എന്ന രീതിയിലാണ്. പാൻ ഇന്ത്യ എന്ന് പറയേണ്ട ആവിശ്യം ഇല്ല, അവിടെ മലയാളം സിനിമ എല്ലാം തന്നെ പാൻ ഇന്ത്യൻ സിനിമയാണ് എന്നാണ് അനുപമ കൂട്ടിച്ചേർത്തത്.

Rahul Kochu