’90 കളിലെ ജയറാം – മുകേഷ്, ജഗദീഷ് – സിദ്ധിഖ് കോമ്പോ പോലെ ഒന്നാണ് ഇപ്പോൾ മാത്യു -നസ്‌ലെൻ ടീം’

വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു -നസ്ലിന്‍ കോംബോയില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് ‘നെയ്മര്‍’. പടത്തില്‍ നെയ്മര്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ഒരു നാടന്‍ നായയാണ്.…

വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു -നസ്ലിന്‍ കോംബോയില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് ‘നെയ്മര്‍’. പടത്തില്‍ നെയ്മര്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ഒരു നാടന്‍ നായയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പ്രവചനതീതമായ കഥ ആണെങ്കിലും പ്രേഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ ആണ് ചിത്രം മുന്നോട്ട് പോകുന്നത്… നിങ്ങള്‍ക്ക് ധൈര്യമായി കാണാം..’ എന്നാണ് അനുപമ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

90 കളിലെ ജയറാം – മുകേഷ്, ജഗദീഷ് – സിദ്ധിഖ് കോമ്പോ പോലെ ഒന്നാണ് ഇപ്പോള്‍ മാത്യു -നസ്ലെന്‍ ടീം… തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ജോ ആന്‍ഡ് ജോ ക്ക് ശേഷം വന്ന നെയ്മര്‍ ഉം പ്രേഷകരെ നിരാശപ്പെടുത്തുന്നില്ല… പ്രകൃതി ടൈപ്പ് പടങ്ങള്‍ അല്ല എന്നത് പ്രത്യേകം ശ്രദ്ധ നേടുന്നു… രണ്ടു പേരും അവരുടേതായ സേഫ് സോണ്‍ ലൂടെ ആണ് ഇപ്പോള്‍ നീങ്ങുന്നത്.. ഇപ്പോള്‍ തിയേറ്ററില്‍ ഉള്ള നെയ്മര്‍ എന്നാ ചിത്രം നിങ്ങളെ മുഷിപ്പിക്കാത്ത ഒന്നാണ്… പ്രവചനതീതമായ കഥ ആണെങ്കിലും പ്രേഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ ആണ് ചിത്രം മുന്നോട്ട് പോകുന്നത്… നിങ്ങള്‍ക്ക് ധൈര്യമായി കാണാം..

വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം -ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഉദയ് രാമചന്ദ്രന്‍. കല -നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ -മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പി കെ ജിനു, പി ആര്‍ ഒ -എ എസ് ദിനേശ്, ശബരി.