‘ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്‌സൈറ്റി അറ്റാക്കുണ്ടായി’ അനുരാഗ് കശ്യപ്

ജീവിതത്തിലെ വിഷമഘട്ടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ്. മൂന്ന് വര്‍ഷത്തോളമാണ് അനുരാഗ് വിഷാദരോ?ഗത്തിന് അടിപ്പെട്ടത്. ഇപ്പോഴിതാ സംഭവച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായി. ബലാത്സംഗ…

ജീവിതത്തിലെ വിഷമഘട്ടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ്. മൂന്ന് വര്‍ഷത്തോളമാണ് അനുരാഗ് വിഷാദരോ?ഗത്തിന് അടിപ്പെട്ടത്. ഇപ്പോഴിതാ സംഭവച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായി. ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്‌സൈറ്റി അറ്റാക്കുണ്ടായതായും സംവിധായകന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെ മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് 2019-ആഗസ്റ്റില്‍ താന്‍ ട്വിറ്ററില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ ജാമിയ മിലിയ വിഷയമുണ്ടായതോടെ താന്‍ അക്ഷമനായെന്നും അനുരാഗ് വ്യക്തമാക്കി. പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിക്കുകയും ജാമിയയില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

കോവിഡിനെത്തുടര്‍ന്ന് ‘ആള്‍മോസ്റ്റ് പ്യാര്‍ വിത്ത് ടി.ജെ ബോളിവുഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകിയതും ‘താണ്ഡവ്’ വെബ്‌സീരീസ് അഭിമുഖീകരിച്ച പ്രശ്നങ്ങളും കാരണമുണ്ടായ പിരുമുറുക്കത്താലും മൂന്ന് പ്രാവശ്യമാണ് പുനരധിവാസകേന്ദ്രത്തില്‍ പോയത്. മറ്റു പലരെയും പോലെ തനിക്ക് കാത്തിരിക്കാനുള്ള സമയമില്ല. വിപരീത അവസ്ഥകളിലും താന്‍ ദൊബാര എന്ന ചിത്രം ചെയ്തു. തന്റെയും ടീമിന്റെയും നിലനില്‍പ്പിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.