കുഞ്ഞിന്റെ ചരട്കെട്ട് ചിത്രങ്ങൾ പുറത്ത് വിട്ട് അനുരാജൂം, പ്രവീണയും

സോഷ്യൽ മീഡിയയിൽ കൂടി ഏറെ ശ്രദ്ധ നേടിയ ദമ്പതികളാണ് അനുരാജ് വീണ, റിഷികുട്ടൻ, സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവര്ക്കും തന്നെ  ഈ ദമ്പതികളെ അറിയാം, അതുകൊണ്ട് തന്നെ ഇവരെ പറ്റി പ്രത്യേകം എടുത്ത് പറയേണ്ട…

സോഷ്യൽ മീഡിയയിൽ കൂടി ഏറെ ശ്രദ്ധ നേടിയ ദമ്പതികളാണ് അനുരാജ് വീണ, റിഷികുട്ടൻ, സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവര്ക്കും തന്നെ  ഈ ദമ്പതികളെ അറിയാം, അതുകൊണ്ട് തന്നെ ഇവരെ പറ്റി പ്രത്യേകം എടുത്ത് പറയേണ്ട ആവിശ്യം ഇല്ല, കുറെ നാളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയൂം ചെയ്ത ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്, സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് താരം. . ജീവിതത്തിലെ പുതിയ അതിഥി എത്തി എന്നും, ആൺകുട്ടി ആണ് എന്നും സോഷ്യൽ മീഡിയ വഴി ഇരുവരും അറിയിച്ചു. ഇപ്പോൾ ഇരുവരുടെയും രണ്ടാമത്തെ മകന്റെ നൂലുകെട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്, തങ്ങളുടെ ഋഷികുട്ടന്റെ അനിയൻ വാവക്ക് ഇരുവരും നൽകിയ പേര് ഋതിക് എന്നാണ്, നിരവധി പേരാണ് ചിത്രങ്ങൾക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്

ടിക് ടോക്കിൽ കൂടിയാണ് ഇവർ ഏറെ ശ്രദ്ധ നേടിയത്, എല്ലാവരും ഡബ് സ്മാഷ് മോഡല്‍ വീഡിയോകളുടെ പിന്നാലെ പോയപ്പോൾ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് ഈ ദമ്പതിമാർ വ്യത്യസ്തർ ആയത്.  നര്‍മത്തിനു പുറമെ നിറയെ ചിന്തനീയ വിഷയങ്ങൾ കൂടി കൈകാര്യം ചെയ്താണ് മൂന്നുപേരും പ്രേക്ഷകരുടെ പ്രിയങ്കരർ ആയത്. അടുത്തിടെ രണ്ടു രണ്ടുപേരും  പങ്കിട്ട ഒരു ടൈപ്സ് ഓഫ് ഗർഭിണി എന്ന കോമഡി വീഡിയോ ഹിറ്റ് ആയതോടെയാണ് പ്രീണയും അനുവും പുതിയ അംഗത്തെ കാത്തിരിക്കുകയാണ് എന്ന വാർത്ത പുറത്തായത്.

‘സ്വര്‍ണക്കട്ടി’ എന്ന പേരിൽ ഇരുവരും ഇറക്കിയ വെബ്‌സീരീസ് ഏറെ വൈറൽ ആയിരുന്നു. അതോടെയാണ് ടിക് ടോക്കും ഡബ്‌സ്‍മാഷും മാത്രം അല്ല, വെബ് സീരീസുകളും തങ്ങൾക്ക് വഴങ്ങും എന്ന് ഇരുവരും തെളിയിച്ചത്!.