പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണ്:അനുഷ്‌ക ഷെട്ടി

തെന്നിന്ത്യൻ താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന ഒറ്റ കാഥാപാത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടിയാണ് അനുഷ്‌ക ഷെട്ടി.അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴായി വന്നിരുന്നു എന്നാൽ…

തെന്നിന്ത്യൻ താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന ഒറ്റ കാഥാപാത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടിയാണ് അനുഷ്‌ക ഷെട്ടി.അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴായി വന്നിരുന്നു എന്നാൽ തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളു എന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു.ഏറ്റവും മനോഹരമായ ബന്ധമായിരുന്നു അത് 2008ലായിരുന്നു അത്. ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോടൊരിക്കലും പറയാൻ പറ്റില്ല. കാരം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഐഡൻറിറ്റി വെളിപ്പെടുത്തുമായിരുന്നു എന്നാൽ പിരിയാമെന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാണ് എന്നാണ് അനുഷ്‌കഷെട്ടി പറഞ്ഞത്.

അനുഷ്‌ക ഷെട്ടി ചെറിയ ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രവുമായി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. നവീൻ പോളിഷെട്ടിയ്‌ക്കൊപ്പമാണ് താരം തിരിച്ചെത്തുന്നത്. പുതിയ പ്രൊജക്റ്റ് നിർമ്മിക്കുന്നത് യുവി ക്രിയേഷൻസാണ് . ചിത്രത്തിന് യുവി ക്രിയേഷൻസ് പ്രൊഡക്ഷൻ നമ്പർ 14 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.അൻവിത റവലി ഷെട്ടി എന്ന പാചകക്കാരിയായി ആയാണ് താപം ചിത്രത്തിൽ എത്തുന്നത്