എവിടെ ചെന്നാലും ആണുങ്ങൾക്കാണ് മുൻ‌തൂക്കം കൂടുതൽ ? സിനിമയിലും മനസ്സ് തുറന്നു അനുഷ്‍ക

തെന്നിന്ത്യൻ താരസുന്ദരി അനുഷകയ്ക്ക് നിരവധി ആരാധകരാണുള്ളത്, താരത്തിന്റെ ചെയ്ത സിനിമകൾ എല്ലാം തന്നെ വളരെ ഹിറ്റായിരുന്നു, നായികാ പ്രാധാന്യം ഉള്ള സിനിമകൾ എല്ലാം തന്നെ  വിജയമാക്കുവാൻ താരത്തിന് സാധിച്ചു,  നിരവധി സിനിമകൾ കൊണ്ട് തിരക്കിലാണ്…

തെന്നിന്ത്യൻ താരസുന്ദരി അനുഷകയ്ക്ക് നിരവധി ആരാധകരാണുള്ളത്, താരത്തിന്റെ ചെയ്ത സിനിമകൾ എല്ലാം തന്നെ വളരെ ഹിറ്റായിരുന്നു, നായികാ പ്രാധാന്യം ഉള്ള സിനിമകൾ എല്ലാം തന്നെ  വിജയമാക്കുവാൻ താരത്തിന് സാധിച്ചു,  നിരവധി സിനിമകൾ കൊണ്ട് തിരക്കിലാണ് താരമിപ്പോൾ, തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നടിമാരിൽ ഒരാളാണ് അനുഷ്‍ക, ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ പുത്തൻ ചിത്രമാണ് സൈലൻസ്. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനുഷ്‍ക നൽകിയ അഭിമുഖത്തിൽ  കേന്ദ്രീകൃത ചിത്രങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.
anushka shetty gets married
അനുഷ്‌കയുടെ വാക്കുകൾ ഇങ്ങന, ഏതു ഭാഷയിലും ആണ്‍സിനിമകളാണ് കൂടുതല്‍. സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ചുറ്റുമുളള ലോകവും അങ്ങനെ തന്നെ. പക്ഷേ പതിയെ കാഴ്ചപ്പാടുകള്‍ മാറി വരുന്നില്ലേ? സ്ത്രീകള്‍ കൂടുതലായി മുന്‍നിരയിലേക്ക് വരുന്നു. ആ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. സിനിമ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്. ലോകം മാറുന്നതിന് അനുസരിച്ച്‌ പുതിയ കഥാപ്രമേയങ്ങള്‍ വരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വരുന്നു.
നായിക മാത്രമല്ല സിനിമയിലെ സ്ത്രീ. സംവിധായിക മുതല്‍ ടെക്നീഷ്യന്‍സ് വരെ സ്ത്രീകളുണ്ട്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ലഭിച്ചാല്‍ മാത്രം പോരാ, സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തനങ്ങളിലേക്കും സ്ത്രീകള്‍ കടന്നുവരണം. അതാണ് സിനിമയുടെ സ്ത്രീപക്ഷം. അല്ലാതെ, ഒരു നായികയെ മുന്‍നിര്‍ത്തി ആണുങ്ങള്‍ മാത്രം അടങ്ങുന്ന സംഘം ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല. സിനിമ പെണ്ണുങ്ങളുടേതായി മാറണം. ആ മാറ്റം തുടങ്ങിക്കഴിഞ്ഞു.
anushka marriage
ഒടി ടി റിലീസിനെ കുറിച്ചും അനുഷ്‍ക വ്യക്തമാക്കിയിരുന്നു, തീയേറ്ററുകളിൽ കാണുന്ന അതെ അനുഭവം ഒരിക്കലും ഒടി ടി പ്ലാറ്റഫോമിൽ ലഭിക്കില്ല എന്നും ആ അനുഭവം ഒരിക്കലും ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ലഭിക്കില്ല എന്നും താരം വ്യകത്മാക്കി. നമ്മുടെ ഈ കാലം മാറും എന്തിനെയും അതിജീവിയ്ക്കാൻ നമുക്ക് സാധിക്കും എന്ന് താരം പറയുന്നു.