സ്വിം സ്യൂട്ടില്‍ അനുഷ്‌ക ശര്‍മ്മ; മാലദ്വീപിലെ സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തിയത് താരം തന്നെ

ജൂണ്‍ എട്ടിന് അനുഷ്‌ക ശര്‍മ്മയെ ഭര്‍ത്താവ് വിരാട് കോഹ്ലിയ്ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ കണ്ടിരുന്നു ആരാധകര്‍. ദമ്പതികള്‍ അവരുടെ മകള്‍ വാമികയ്ക്കൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ പുറപ്പെട്ടതായിരുന്നു. അനുഷ്‌ക അവരുടെ അവധിക്കാല ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ഓറഞ്ച് നിറത്തിലുള്ള നീന്തല്‍ വസ്ത്രത്തില്‍ തന്റെ പുതിയ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. താന്‍ തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും നടി കുറിച്ചു.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

മാലിദ്വീപിലെ ബീച്ചിലാണ് നടി പോസ് ചെയ്തത്. അവള്‍ ഒരു തൊപ്പിയും അവളുടെ കയ്യൊപ്പുള്ള നെക്ക്പീസും ധരിച്ച് ബീച്ചില്‍ സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നില്‍ അനുഷ്‌ക പോസ് ചെയ്തു. ‘നിങ്ങളുടെ സ്വന്തം ഫോട്ടോകള്‍ നിങ്ങള്‍ തന്നെ എടുത്താലുള്ള റിസല്‍ട്ട്.’ എന്നാണ് ചിത്രങ്ങള്‍ള്‍ക്ക് നടി അടിക്കുറിപ്പ് നല്‍കിയത്.

ഷാരൂഖ് ഖാനും കത്രീന കൈഫിനുമൊപ്പം ആനന്ദ് എല്‍ റായിയുടെ സീറോ എന്ന ചിത്രത്തിലാണ് അനുഷ്‌ക ശര്‍മ്മ അവസാനമായി അഭിനയിച്ചത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ ജീവചരിത്രമായ ചക്ദ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക സിനിമയിലേക്ക് മടങ്ങുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

Anushka Sharma Maternity Photoshoot

അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും കഴിഞ്ഞ വര്‍ഷമാണ് വാമിക എന്ന മകള്‍ ജനിച്ചത്. 2017 ലാണ് ഇരുവരും വിവാഹിതരായത്.

Previous articleചാവുകടലിലെ സൂര്യാസ്തമയം; സുപ്രിയ എടുത്ത ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌
Next articleബ്ലാക്ക് മാജിക് കാണിച്ച് വീഴ്ത്തി! അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത മോശം സ്ത്രീ; നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യ