അനുഷ്‌ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയോ; പുറത്തു വന്ന ചിത്രത്തിന്റെ സത്യാവസ്ഥയിങ്ങനെ

അനുഷ്‌ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയായിട്ടില്ല. ഇന്നലെ ഒരു ആശുപത്രിക്ക് പുറത്ത് വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള അവളുടെ സന്തോഷത്തോടെയും പുഞ്ചിരിയോടും കൂടിയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആരാധകര്‍ താരം രണ്ടാമതും ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ നടി ഒരു…

അനുഷ്‌ക ശര്‍മ്മ രണ്ടാമതും ഗര്‍ഭിണിയായിട്ടില്ല. ഇന്നലെ ഒരു ആശുപത്രിക്ക് പുറത്ത് വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള അവളുടെ സന്തോഷത്തോടെയും പുഞ്ചിരിയോടും കൂടിയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആരാധകര്‍ താരം രണ്ടാമതും ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ നടി ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ പോയിരുന്നു എന്നതാണ് വസ്തുതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ ഫോര്‍ ബംഗ്ലാവ് ഏരിയയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയിലാണ് ഇവരെത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിങ്ങനെ വൈറല്‍ ആവുമെന്ന് വിരാടും അനുഷ്‌കയും പ്രതീക്ഷിച്ചിരുന്നില്ല. ആരാധകരുടെ അതിരുകടന്ന ആകാംക്ഷ ജനിപ്പിച്ച ആ ചിത്രം ഇതാ:

 

View this post on Instagram

 

A post shared by ETimes (@etimes)

തന്റെ വരാനിരിക്കുന്ന ‘ചക്ദാ എക്സ്പ്രസ്’ എന്ന ചിത്രത്തില്‍ ഒരു ബൗളറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘ചക്ദാ എക്സ്പ്രസ്’. സിനിമയില്‍ ജുലാന്‍ ഗോസ്വാമിയുടെ വേഷമാണ് അനുഷ്‌കയ്ക്ക്. വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച താരമായിരുന്ന ജുലാന്‍ ഗോസ്വാമി വരും തലമുറയ്ക്ക് ഒരു വഴികാട്ടിയാണ്.

‘ചക്ദാ എക്സ്പ്രസി’ന്റെ ടീസര്‍ പങ്കുവച്ച് കൊണ്ടാണ് അനുഷ്‌ക ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുഷ്‌ക തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. 2018ല്‍ ‘സീറോ’ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം ‘ചക്ദാ എക്സ്പ്രസി’ലൂടെയാണ് തിരിച്ചെത്തുന്നത്.