അനുഷ്ക ശർമ്മ ഗർഭിണി, സന്തോഷ വാർത്ത പുറത്ത് വിട്ട് അനുഷ്‌കയും വിരാടും

ഒരിക്കൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ദമ്പതികൾ ആണ് അനുഷ്‍കയും വിരാടും, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്, ഗോസിപ്പുകൾക്ക് അവസാനം ഇരുവരും വിവാഹിതരാകുക ആയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന…

ഒരിക്കൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ദമ്പതികൾ ആണ് അനുഷ്‍കയും വിരാടും, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്, ഗോസിപ്പുകൾക്ക് അവസാനം ഇരുവരും വിവാഹിതരാകുക ആയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.

അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, അടുത്തിടെ  മുൻപ് താരം കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോൾ അതിനു പിന്നാലെ  ആണ് താൻ ഗർഭിണി ആണെന്ന വാർത്ത അനുഷ്ക അറിയിച്ചിരിക്കുന്നത്, നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും വിവാഹിതരാവവിവാഹിതരാവുന്നത്.വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

https://www.facebook.com/AnushkaSharmaOfficial/posts/2667535726908808