അനുഷ്‌ക ശർമ്മ റാഷിദ് ഖാന്റെ ഭാര്യ, അപ്പോൾ കൊഹ്‌ലി ആരാ? ഗൂഗിളിൽ തപ്പി ആരാധകർ

2017 ഡിസംബർ 11 ആണ് ബോളിവുഡ് താര സുന്ദരി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട്ട് കോഹ്‌ലിയും തങ്ങളുടെ ദീർഘ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതർ ആയത്. ഇരുവരുടെയും വിവാഹം ആരാധകരും വലിയ രീതിയിൽ…

Anushka Sharma is Rashid Khan wife in google result

2017 ഡിസംബർ 11 ആണ് ബോളിവുഡ് താര സുന്ദരി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട്ട് കോഹ്‌ലിയും തങ്ങളുടെ ദീർഘ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതർ ആയത്. ഇരുവരുടെയും വിവാഹം ആരാധകരും വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. അടുത്തിടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി കൂടി എത്തുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആവേശം ആയിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർ വലിയ ഒരു ആശയ കുഴപ്പത്തിൽ ആണ്.

Anushka and Virat
Anushka and Virat

ഒരു ആരാധകൻ അഫ്‌ഗാനിസ്ഥാന്റെ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഉത്തരം കിട്ടുന്നത് അനുഷ്ക ശർമ്മ എന്നാണ്. ഇത് മറ്റ്ആരാധകരിലേക്കും വളരെ പെട്ടന്ന് തന്നെ വ്യാപിച്ചിരുന്നു. ഇതോടെ ലോകത്തിന്റെ പല ഭാഗത്ത് ഇരുന്നും ആരാധകർ ഗൂഗിൾ സെർച്ച് ചെയ്യാൻ തുടങ്ങി. അപ്പോഴെല്ലാം ലഭിച്ച ഉത്തരവും അനുഷ്ക ശർമ്മ എന്ന് തന്നെയാണ്. ഇപ്പോഴിതാ അതിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.
റാഷിദ് ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ നടത്തിയ ചോദ്യോത്തര വേളയിൽ നൽകിയ ഉത്തരമാണ് എല്ലാത്തിനും കാരണം. ഏറ്റവും ഇഷ്ടപ്പെട്ട നടിമാർ ആരൊക്കെ എന്ന ചോദ്യത്തിന് അനുഷ്‌ക ശർമ്മ, പ്രീതി സിന്റ എന്നിവരുടെ പേരാണ് താരം പറഞ്ഞത്. അതിനു ശേഷം ആരാധകർ റാഷിദിന്റെയും അനുഷ്‌ക്കയുടെയും പേരുകൾ ഇന്റർനെറ്റിൽ കൂടുതൽ മെൻഷൻ ചെയ്യാൻ തുടങ്ങിയതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം ആയത്. ഇതോടെ ഗൂഗിളിന്റെ സെർച്ച് എൻജിനിൽ ഡേറ്റ ഇത്തരത്തിൽ ഫീഡ് ചെയ്യപ്പെടുകയായിരുന്നു. എന്തിന്റെയും ശരിയായ ഉത്തരം പറയുന്ന ഗൂഗിൾ സെർച്ച് എൻജിന് ഇടയ്ക്കൊക്കെ ഇത്പോലെ ചെറിയ അബദ്ധങ്ങളും പറ്റാറുണ്ട്.