ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചു അനുഷ്ക, താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചു അനുഷ്ക, താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുന്നു!

Anushka Sharma Maternity Photoshoot

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, അടുത്തിടെ  മുൻപ് താരം കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോൾ അതിനു പിന്നാലെ  ആണ് താൻ ഗർഭിണി ആണെന്ന വാർത്ത അനുഷ്ക അറിയിച്ചത്.

ഇപ്പോഴിതാ അനുഷ്‌കയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വൈറ്റ് കളർ ടി-ഷർട്ടും പേസ്റ്റൽ കളറിലുള്ള ഡഗ്രിയും ധരിച്ചുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇതിനു മുൻപ് സ്വിമ്മിങ് പൂളിൽ വെച്ചുള്ള തന്റെ ചിത്രവും അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു. ഇതിനും മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അതി സുന്ദരിയായാണ് ഈ രണ്ടു ചിത്രങ്ങളിലും അനുഷ്ക എത്തിയിരിക്കുന്നത്. ഇരുവർക്കും കുഞ്ഞു ജനിക്കുന്നതിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും വിവാഹിതരാവവിവാഹിതരാവുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതർ ആയത്. താരങ്ങളുടെ വിവാഹവും ആരാധകർ ആഘോഷമാക്കി മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

 

Join Our WhatsApp Group

Trending

To Top
Don`t copy text!