നിറവയറിൽ ശീർഷാസനം നടത്തി അനുഷ്ക, സഹായവുമായി വിരാടും

ഒരിക്കൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ദമ്പതികൾ ആണ് അനുഷ്‍കയും വിരാടും, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്, ഗോസിപ്പുകൾക്ക് അവസാനം ഇരുവരും വിവാഹിതരാകുക ആയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന…

ഒരിക്കൽ ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ദമ്പതികൾ ആണ് അനുഷ്‍കയും വിരാടും, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്, ഗോസിപ്പുകൾക്ക് അവസാനം ഇരുവരും വിവാഹിതരാകുക ആയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.

അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, അടുത്തിടെയാണ് അനുഷ്ക  താൻ ഗർഭിണി ആണെന്ന വാർത്ത  ആരാധകരെ അറിയിച്ചത്, പിന്നാലെ അനുഷ്കക്കും വിരാടിനും ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തിയത്. പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോൾ നിറവയറിൽ ശീര്ഷാസനം ചെയ്യുന്ന ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

യോഗയില്‍ അനുഷ്കയെ സഹായിക്കുന്ന ഭര്‍ത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം.’യോഗയ്ക്ക് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്ബ് ഞാന്‍ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശീര്‍ഷാസന ചെയ്യുന്നു. ഈ എക്സര്‍സൈസ് ആണ് കൂടുതല്‍ ബുദ്ധിമുട്ടേറിയത്. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലന്‍സ് ചെയ്ത് നില്‍ക്കാനും കൂടുതല്‍ സുരക്ഷയ്ക്കായും ഭര്‍ത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവര്‍ ഓണ്‍ലൈന്‍ വഴി എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷം.’-അനുഷ്ക ചിത്രത്തിനൊപ്പം കുറിച്ചു.