സുരേഷ് ഗോപിയുടെ നായികയായി അനുഷ്‌ക ഷെട്ടി; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാം

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനില്‍ ആണ് അനുഷ്‌ക എത്തുന്നത്. അനുഷ്‌ക അഭിനയിക്കുന്ന ആദ്യ…

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനില്‍ ആണ് അനുഷ്‌ക എത്തുന്നത്. അനുഷ്‌ക അഭിനയിക്കുന്ന ആദ്യ മലയാളം ചിത്രമാകും ഇത്. സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെയുള്ള വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’ എന്ന പ്രത്യേകതയും ഉണ്ട്.

ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. ചിത്രത്തിന് വിദേശത്തുള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉണ്ട്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് ‘ഒറ്റക്കൊമ്പന്‍’ നിര്‍മിക്കുന്നത്.