നിങ്ങൾ ഇനിയാരെയാണ് കാത്തുനിൽക്കുന്നത്, അനുഷ്‌ക ഷെട്ടിയോട് ആരാധകർ ചോദിക്കുന്നു!!

ഏറെ ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ നടി അനുഷ്‌ക ഷെട്ടി. തന്റെ കരിയറിനൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും അനുഷ്‌കയുടെ വ്യക്തി ജീവിതം എന്നും കാണുന്നതാണ്. സൂപ്പർ ഹിറ്റ് സിനിമയായ ബാഹുബലിക്ക് ശേഷം നടി പ്രഭാസുമായി പ്രണയത്തിലാണെന്ന…

ഏറെ ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ നടി അനുഷ്‌ക ഷെട്ടി. തന്റെ കരിയറിനൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും അനുഷ്‌കയുടെ വ്യക്തി ജീവിതം എന്നും കാണുന്നതാണ്. സൂപ്പർ ഹിറ്റ് സിനിമയായ ബാഹുബലിക്ക് ശേഷം നടി പ്രഭാസുമായി പ്രണയത്തിലാണെന്ന വാർത്തകൾ നിരന്തരം വന്നിരുന്നു. സിനമയിലെ കെമിസ്ട്രി ജിവിതത്തിലും ഉണ്ടാവാൻ പോവുന്നു എന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്ത.

ഇപ്പോഴിതാ പ്രഭാസും ബോളിവുഡ് താരം കൃതി സനോണും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതുടു കൂടി ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി പരസ്യമാക്കി എത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരം സിംഗിൾ ആയി തുടരുന്നത് ആരാധകരായ ഞങ്ങളെ വിഷമിപ്പിക്കുന്നു എന്നാണവർ പയുന്നത്. കാമുകനാണെന്നു പറയപ്പെടുന്ന പ്രഭാസിന് പുതിയ കാമുകിയെ കിട്ടിയെന്നും അവർ പറയുന്നു.

പ്രായം 40 ആയി, നിങ്ങൾ ഇനിയാരെയാണ് കാത്തുനിൽക്കുന്നത്. വേഗം പുതിയൊരു ജീവിതത്തിലേക്ക് കടന്നൂടെ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.അതേ സമയം തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയം ഇല്ലെന്നും അനുഷ്‌കയും പ്രഭാസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാഹുബലി കൂടാതെ മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ പ്രഭാസും അനുഷ്‌കയും ഒരുമിച്ചഭിനയിച്ചിരുന്നു