അഭ്യൂഹങ്ങൾക്ക് വിരാമം, അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!

വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ പാപ്പരാസികളുടെ സ്ഥിരം ചർച്ച വിഷയം ആണ് അനുഷ്ക ഷെട്ടിയുടെ വിവാഹം. പല താരങ്ങൾക്കൊപ്പവും അനുഷ്‌കയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ പ്രഭാസിനൊപ്പമുള്ള ഗോസിപ്പുകൾ ആണ് ഏറെ പ്രചാരം നേടിയത്.…

വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ പാപ്പരാസികളുടെ സ്ഥിരം ചർച്ച വിഷയം ആണ് അനുഷ്ക ഷെട്ടിയുടെ വിവാഹം. പല താരങ്ങൾക്കൊപ്പവും അനുഷ്‌കയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ പ്രഭാസിനൊപ്പമുള്ള ഗോസിപ്പുകൾ ആണ് ഏറെ പ്രചാരം നേടിയത്. ഇരുവരും അടുപ്പിച്ച് ഒരുമിച്ച് ചിത്രങ്ങൾ ചെയ്തത് തന്നെയാണ് ഇതിന്റെ കാരണവും. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറെ ഇഷ്ട്ടപെട്ടിരുന്നു. ബാഹുബലിയിൽ ഒന്നിച്ച് അഭിനയിച്ചതിന് മുൻപും ശേഷവും നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. പൊതു വേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകൾ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. ഇരുവരും പലപ്പോഴും ഇതിനു വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എങ്കിലും ഇവരുടെ പേരിൽ വീണ്ടും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.anushka marriage

അതിനു ശേഷം ഒരു സംവിധായകനുമായി അനുഷ്ക വിവാഹിതയാകുന്നു എന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. വിവാഹ മോചിതൻ ആയ സംവിധായകനുമായി ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു വാർത്ത.  എന്നാൽ അനുഷ്‌ക്ക തന്നെ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു. വ്യാജവാർത്തകൾ ആണ് പ്രചരിക്കുന്നത് എന്നും താനും തന്റെ കുടുംബവും അറിഞ്ഞ കാര്യം അല്ല ഇതെന്നുമാണ് അനുഷ്ക അന്ന് പറഞ്ഞത്. രാഘവേന്ദ്ര റാവുവിന്റെ മകനും അനുഷ്‌കയും തമ്മിൽ പ്രണയത്തിൽ ആണെന്നും എന്നാൽ ഒരു ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിൽ ആണെന്നുമുള്ള വാർത്തകൾ ഒക്കെ വന്നിരുന്നു.anushka shetty gets married

ഇപ്പോഴിതാ വീണ്ടും ഒരു വാർത്ത പ്രചരിക്കുകയാണ്‌. അനുഷ്ക വിവാഹിതയാകാൻ പോകുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ദുബായിൽ ബിസിനസ്സുകാരൻ ആയ യുവാവുമായി ആണ് അനുഷ്ക വിവാഹം കഴിക്കാൻ പോകുന്നത് എന്നാണു വാർത്ത. ഇദ്ദേഹത്തിന് അനുഷ്‌ക്കയെക്കാൾ പ്രായക്കുറവ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അനുഷ്‌ക്ക തന്നെ ഉടൻ ഇതിന്റെ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിൽ ആണ്ആരാധകരും .