എനിക്ക് എന്നും ക്രഷ് അദ്ദേഹത്തോടായിരുന്നു,അത് നിങ്ങൾ കരുതുന്നത് പോലെ പ്രഭാസല്ല; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

ദേവസേന എന്ന കേൾക്കുമ്പോൾ മനസിൽ എത്തുക തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രത്തമ അവർ അത്രയേറെ മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് സിനിമ…

ദേവസേന എന്ന കേൾക്കുമ്പോൾ മനസിൽ എത്തുക തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രത്തമ അവർ അത്രയേറെ മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് സിനിമ റിലീസായ നാളുമുതൽ പറയുന്ന കാര്യമാണ്. മറ്റൊന്നുമല്ല സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി അതിഗംഭിരമായിരുന്നു. അവർ ജീവിത്ത്തിലും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം


പലപ്പോഴും അനുഷ്‌ക ഷെട്ടിയും പ്രഭാസും വിവാഹിതിരാകാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ക്രഷ് ആരാണ് എന്ന് വെളിപ്പെടുത്തുകയാണ് അനുഷ്‌ക ഷെട്ടി. അതൊരു ക്രിക്കറ്റ് താരമാണ് എന്നാണ് അനുഷ്‌ക വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‌ക തുറന്ന പറഞ്ഞിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം മുന്നെയും താര്ം വളിപ്പെടുത്തിയിരുന്നു.’നിശബ്ദം’ ആണ് അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.ഹേമന്ത് മധുകർ ആണ് ചിത്രം സംവിധാനം ചെയ്തത്.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്