സിനിമയ്ക്ക് വേണ്ടി അത് കുറയ്ക്കാൻ ഞാൻ തയാറാണ്!

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ…

Anusithara about film

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അനു സിതാര. സാധാരണ നായികമാരെ വെച്ച് നോക്കിയാൽ അനുസിത്താരയ്ക്ക് അൽപ്പം തടി കൂടുതൽ ആണ്. തന്റെ ‘അമ്മ ഉണ്ടാക്കുന്ന രുചികരമായ ഫുഡ് കാരണം ആണ് താൻ ഇങ്ങനെ തടിക്കുന്നതെന്നു അനുസിത്താര മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞിരുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടി തടി കുറയ്‌ക്കേണ്ടി വന്നാൽ താൻ തീർച്ചയായും തടി കുറയ്ക്കുമെന്നും കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എത്ര കഷ്ട്ടപെട്ടിട്ടാണെങ്കിലും മെലിയാൻ താൻ തയാറാണെന്നും അനുസിത്താര പറഞ്ഞു.

വിവാഹത്തിന് ശേഷം നായികയായി സിനിമയിൽ എത്തിയ താരം കൂടിയാണ് അനുസിത്താര. വിവാഹം കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും അനുവിന് വ്യക്തമായ മറുപടിയുണ്ട്. വിവാഹം നേരത്തെ ആയിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖമെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും അനു പറയുന്നു. ഇഷ്ടം പോലെ സംസാരിക്കാമെന്നും എപ്പോഴും കൂടെ ഉണ്ടാവുമെന്നും അനു പറഞ്ഞിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ വിവാഹം കഴിഞ്ഞത് കരിയറിന് വലിയ രീതിയിൽ തന്നെ ഗുണം ചെയ്തു. കാരണം അഭിനയം വിലയിരുത്താൻ ഒരാൾ ഒപ്പം ഉള്ളത് വലിയ കാര്യം തന്നെയാണ്. കരിയറിന് വേണ്ട പിന്തുണകൂടി അയാളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഒരു ഭാഗ്യവും.