അതായിരുന്നു എന്റെ ആദ്യ പ്രതിഫലം, അനുസിത്താരയുടെ ആദ്യ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ!

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ…

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആരാധകരുമായി നടന്ന സംഭാഷണവേളയിൽ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തുക എത്രയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചോദ്യോത്തര വേളയിൽ ആരാധകരിൽ ഒരാൾ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തുക എത്രയാണെന്ന് താരത്തിനോട് ചോദിച്ചു. ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തുക പൂജ്യം ആണെന്നാണ് താരം നൽകിയ മറുപടി. പ്രതിഫലത്തുക ഒന്നും കൈപ്പറ്റാതെ ആണ് താരം തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. ഒരു രൂപ പോലും വാങ്ങിച്ചില്ലേ എന്നും ആരാധകർ ചോദിച്ചിരുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ ആണ് അനു സിതാര ആദ്യമായി അഭിനയിച്ചത്. Anu-Sithara

ഇന്ന് നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ ലക്ഷണമൊത്ത നായിക എന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹശേഷം സിനിമയിൽ നായികയായി എത്തിയ താരം കൂടിയാണ് അനു. തനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി തന്റെ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു. മണിയറയിലെ അശോകൻ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ടു ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.