അവൾക്ക് അത് ഇഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, അനുഭവം പങ്കുവെച്ച് അനുസിത്താര - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൾക്ക് അത് ഇഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, അനുഭവം പങ്കുവെച്ച് അനുസിത്താര

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം വയസ്സിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം നടന്നത്. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായതെന്നതും ശ്രദ്ധേയമാണ്. 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട യാത്രകള്‍ ഏതൊക്കെയാണെന്ന് തുറന്ന് പറയുകയാണ് അനു സിത്താര. ഏറ്റവും കൂടുതല്‍ സ്വന്തം നാട്ടില്‍ നില്‍ക്കാനാണ് ഇഷ്ടം. എന്നാല്‍ നിമിഷയെയും സഹോദരിയെയും കൂട്ടി നടത്തിയൊരു യാത്രയെ കുറിച്ചാണ് താരം പറയുന്നത്.

നിമിഷ സജയനും സഹോദരിയും എന്റെ അനിയത്തിയും ഞാനും ഒരുമിച്ച യാത്ര മറക്കാനാവാത്തതാണ്. എന്നെക്കാള്‍ യാത്ര ചെയ്യുന്ന ആളാണ് നിമിഷ. അതുകൊണ്ട് നിമിഷയുമായി മുത്തങ്ങ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അവള്‍ക്ക് അവിടം ഇഷ്ടപ്പെടുമോ എന്നതായിരുന്നു എന്റെ സംശയം. അത് നിമിഷ മാറ്റി. എന്നെക്കാള്‍ ആ യാത്ര ആസ്വദിച്ച് നിമിഷയായിരുന്നു. ആ യാത്രയുടെ ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ അവള്‍, അന്നത്തെ ഓരോ നിമിഷവും വരിതെറ്റാതെ എന്റെ കണ്ണുകളില്‍ തെളിയുന്നുണ്ടെന്നും പറയും.

Trending

To Top
Don`t copy text!