പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ് - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ്

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറയുകയാണ്.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം കഴിഞ്ഞു. വിവാഹശേഷം സ്വാഭാവികമായും മാറ്റങ്ങള്‍ ഒരുപാട് വന്നിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാല്‍ കുറച്ച് കൂടി മെച്ച്വേര്‍ഡ് ആകും. നമ്മള്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മുന്‍പേ നമുക്ക് കാര്യങ്ങള്‍ പറഞ്ഞ് തരാനും കാര്യങ്ങള്‍ നോക്കാനും അച്ഛനും അമ്മയും ഉണ്ട്. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. നമ്മള്‍ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. അങ്ങനെ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വിഷ്ണുവേട്ടന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. എന്റെ ഫോട്ടോസും ഏട്ടന്‍ തന്നെയാണ് എടുക്കുന്നത്.പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ്. ഫൈനല്‍ ഇയര്‍ കഴിയാറായപ്പോഴേക്കും ഞങ്ങളുടെ കല്യാണവും കഴിഞ്ഞു. എന്റെ ഫസ്റ്റ് മൂവി, ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ചെയ്തതാണ്. എന്നാണ് താരം പറയുന്നത്.

ഇന്ന് നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ ലക്ഷണമൊത്ത നായിക എന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹശേഷം സിനിമയിൽ നായികയായി എത്തിയ താരം കൂടിയാണ് അനു. തനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി തന്റെ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു. മണിയറയിലെ അശോകൻ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ടു ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Trending

To Top