ഭർത്താവിന്റെ തോക്കെടുത്ത് വെടിവെക്കാൻ നോക്കി അനുസിത്താര; എന്നാൽ തോക്കിൽ വെടിയുണ്ട നിറക്കാൻ കഴിയാതെ താരം !! വൈറലായി അനുസിത്താരയുടെ പുതിയ വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭർത്താവിന്റെ തോക്കെടുത്ത് വെടിവെക്കാൻ നോക്കി അനുസിത്താര; എന്നാൽ തോക്കിൽ വെടിയുണ്ട നിറക്കാൻ കഴിയാതെ താരം !! വൈറലായി അനുസിത്താരയുടെ പുതിയ വീഡിയോ

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്.

ഈ ലോക്കഡോൺ കാലത്ത് അനുസിത്താര സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ അനുസിത്താര പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്, വീഡിയോയിൽ തന്റെ ഏദൻ തോട്ടമാണ് അനു പങ്കുവെക്കുന്നത്. തന്റെ വീട്ടുമുറ്റത്തെ കുളവും തന്റെ പൂന്തോട്ടവും എല്ലാം ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു. താരത്തിന്റെ ഭർത്താവായ വിഷ്ണു തന്നെയാണ് ഫോൺ ക്യാമറയിൽ ഇത് ഷൂട്ട് ചെയ്തത്. അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ. ഇങ്ങനെ നിരവധി പഴിങ്ങളാണ് അനുവിന്റെ ഏദൻ തോട്ടത്തിൽ ഉള്ളത്.

anusithara 1

വീഡിയോയുടെ അവസാനം അനുസിത്താര വിഷ്ണുവിന്റെ എയർ ഗൺ എടുത്ത് കാണിക്കുന്നത്, എന്നാൽ അതിൽ വെടിയുണ്ട നിറക്കുവാൻ അനു നോക്കിയപ്പോൾ പരാജയപ്പെടുക ആയിരുന്നു. അവസാനം വിഷ്ണുവാണ് അത് നിറച്ച് കൊടുത്തത്. പിന്നീട് വിഷ്ണു ലോഡ് ചെയ്തു നൽകിയ തോക്കിൽ വെടിയുതുർക്കുന്ന അനുസിത്താരയെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അനുവിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കടപ്പാട് :  Anu Sithara

Join Our WhatsApp Group

Trending

To Top
Don`t copy text!