ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.

anu sithara

വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

anu sithara 1

ഇപ്പോൾ താരം തന്റെ വണ്ണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഭക്ഷണത്തോടുള്ള പ്രിയം കൊണ്ടു ഭക്ഷണം കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ എന്നോട് തടി കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും താൻ കുറയ്ക്കുമെന്നും അനുസിത്താര പറഞ്ഞു. എനിക്കു അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയുമാണ് ഏറെ ഇഷ്ടം എന്നാൽ ഭർത്താവ് വിഷ്ണുവിന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു പറഞ്ഞു

Join Our WhatsApp Group

Trending

To Top
Don`t copy text!