പ്രസവശേഷം 11 ദിവസം പെലയായിരുന്നു, കുഞ്ഞിനെ കാണിക്കാന്‍ പാടില്ലായിരുന്നു!! തുറന്ന് പറഞ്ഞ് അനുശ്രീ

വിവാഹവും വിവാഹ മോചനത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി അനുശ്രീ. വിവാഹം കഴിഞ്ഞ് ആദ്യത്തെ കണ്‍മണി എത്തിയതിന് പിന്നാലെ താരം വിവാഹ മോചിതയായി. കുഞ്ഞ് എത്തിയയുടനെ തന്നെ അനുശ്രീയ്ക്കും വിഷ്ണുവിനും ഇടയില്‍ പ്രശ്‌നം ആരംഭിക്കാന്‍…

വിവാഹവും വിവാഹ മോചനത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി അനുശ്രീ. വിവാഹം കഴിഞ്ഞ് ആദ്യത്തെ കണ്‍മണി എത്തിയതിന് പിന്നാലെ താരം വിവാഹ മോചിതയായി. കുഞ്ഞ് എത്തിയയുടനെ തന്നെ അനുശ്രീയ്ക്കും വിഷ്ണുവിനും ഇടയില്‍ പ്രശ്‌നം ആരംഭിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുകയാണ് അനുശ്രീ.

സീ മലയാളം ന്യൂസിന് ല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നത്. മകന്റെ നൂല്കെട്ട് ചടങ്ങിന് വിളിച്ചിട്ട് പോലും വിഷ്ണു ചടങ്ങിനെത്തിയില്ലായിരുന്നു. നൂല്കെട്ട് ചടങ്ങിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചപ്പോള്‍ വിഷ്ണുവിന്റെ അസാന്നിധ്യമാണ് ആരാധകര്‍ ശ്രദ്ധിച്ചത്. പിന്നീടാണ് താരം തന്നെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കിയത്.

അനുശ്രീയുടെയും വിഷ്ണുവിന്റെയും പ്രണയ വിവാഹമായിരുന്നു. അനുശ്രീയുടെ കുടുംബത്തില്‍ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. അതോടെ പിണങ്ങി മാറി നിന്ന അമ്മ അവനെ വിളിക്കണമെന്ന വാശിയിലായിരുന്നു വിഷ്ണു.

പ്രസവശേഷം 11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലെന്നുണ്ട്. അത് കഴിഞ്ഞ് കുഞ്ഞിനെ കാണാന്‍ വിഷ്ണു വന്നിരുന്നു. പിന്നെ വന്നില്ല. പിന്നെ വിഷ്ണു വിളിക്കുമ്പോളെല്ലാം ഞാന്‍ കുഞ്ഞുമായി തിരക്കിലായിരുന്നു. ആ സമയത്ത് സ്നേഹത്തോടെ സംസാരിക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയില്‍ അല്ലായിരുന്നു.

ആ വിഷമം വിഷ്ണുവിന് നന്നായിട്ട് ഉണ്ടായിരുന്നു. ആ ഒരു ദേഷ്യവും വിഷമവും വെച്ച് വിഷ്ണു പിന്നീട് എന്നെ വിളിക്കാതായി.പിന്നെ വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായി. നൂലുകെട്ടിന് വരാന്‍ വേണ്ടി വിളിച്ചപ്പോള്‍ നീ എന്റെ അടുത്ത് പറയണ്ട, നിന്റെ അമ്മ എന്നെ വിളിച്ചാലേ വരുള്ളൂ എന്ന് പറഞ്ഞു. അമ്മ എന്തായാലും വിളിക്കില്ലെന്ന് അവനറിയാമെന്നും അനുശ്രീ പറയുന്നു.

എല്ലാ അമ്മമാര്‍ക്കും തന്റെ കുഞ്ഞിന്റെ നൂല്കെട്ട് ആഘോഷമാക്കാനാണ് ഇഷ്ടം. ആ സമയത്ത് ആരെയും ആശ്രയിക്കാതെ കുഞ്ഞിന് അരഞ്ഞാണമിടമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. മാല ഞാനിട്ടോളാമെന്നും പറഞ്ഞു. എല്ലാം പ്ലാന്‍ ചെയ്തെങ്കിലും അമ്മ വിളിച്ചാലേ വരൂയെന്ന ഡയലോഗില്‍ തന്നെ ഉറച്ചതോടെ എല്ലാം മാറി മറിഞ്ഞു.

ചിലപ്പോള്‍ അവന് അരഞ്ഞാണം വാങ്ങാന്‍ കാശില്ലാത്തത് കൊണ്ടായിരിക്കാം. രണ്ട് വശത്തും നോക്കണ്ടേ. നൂലുകെട്ടിന് വരുന്നില്ലേന്ന് ചോദിച്ച് എന്റെ അച്ഛന്‍ വിളിച്ചിരുന്നു. എന്തിനാണെന്നായിരുന്നു അവന്റെ ചോദ്യം. എന്നെ ആരും ക്ഷണിച്ചില്ല, എന്നോടാരും പറഞ്ഞില്ല, ഞാന്‍ ഷൂട്ടിലാണ്, വരാന്‍ പറ്റില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞതെന്നും അനുശ്രീ പറയുന്നു.

കുഞ്ഞിന്റെ അച്ഛനല്ലേ നൂലുകെട്ടേണ്ടതെന്ന് ചോദിച്ചെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല. പിന്നീട് അച്ഛന്‍ അവനെ വിളിച്ചില്ല. ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ തമ്മിലുള്ള വഴക്കുണ്ടാക്കിയത് അച്ഛന്‍ കണ്ടിരുന്നു. അന്നേരം എന്നെ വിഷമിപ്പിക്കരുതെന്നും കൊച്ചിന് പാല് കൊടുക്കുന്നത് കൊണ്ട് ടെന്‍ഷനടിപ്പിക്കരുത്. അത് കൊച്ചിനേയും ബാധിക്കുമെന്നും അച്ഛന്‍ അവനോടും പറഞ്ഞിരുന്നു. മോശമായി ഞാനെന്തൊക്കെയോ അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നാണ് അവന്‍ വിചാരിച്ചിട്ടുണ്ടാവുക. എന്നാല്‍ സത്യത്തില്‍ അങ്ങനെയല്ല നടന്നതെന്നും അനുശ്രീ വ്യക്തമാക്കുന്നു.

നൂല് കെട്ടിന്റെ അന്ന് ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണ് ഇരുന്നത്. ചില ആണുങ്ങളുടെ വിചാരം അവരില്ലാതെ ഒന്നും നടക്കില്ലെന്നാണ്. എന്നാല്‍ അത് തെറ്റാണെന്ന് താന്‍ തെളിയിച്ചെന്നും താരം പറയുന്നു. പെണ്ണ് വിചാരിച്ചാലും എല്ലാം നടക്കും. സിംഗിള്‍ മദറായാലും സിംഗിള്‍ ഡാഡ് ആയാലും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും അനുശ്രീ പറയുന്നു.