തനിക്ക് കല്യാണം കഴിക്കാൻ പേടിയാണെന്ന് അനുശ്രീ!

താൻ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് യുവനടി അനുശ്രീ. തനിക്ക് കല്യണം കഴിക്കാൻ പേടിയാണ എന്നാണ് അനുശ്രീ പറയുന്നത്. ‘ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ പൂവൊക്ക് വെച്ച് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ…

താൻ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് യുവനടി അനുശ്രീ. തനിക്ക് കല്യണം കഴിക്കാൻ പേടിയാണ എന്നാണ് അനുശ്രീ പറയുന്നത്. ‘ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ പൂവൊക്ക് വെച്ച് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാൽ തീർന്നു’വെന്നും താരം പറയുന്നു.


‘ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്.പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ തിരിച്ച് ചോദിക്കാറ് പതിവ്.

കാരണം മറ്റൊന്നുമല്ല എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’ എനിക്ക് കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും നാട്ടിലേക്ക് പോകണമെന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്.

രാത്രി ഞാൻ ഉറങ്ങും മുമ്പ് അമ്മ വിളിക്കുമ്പോൾ ഞാൻ എറണാകുളത്ത് ആണെങ്കിൽ പിറ്റേന്ന് രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇതൊക്കെ ആരാണ് അഡ്ജസ്റ്റ് ചെയ്യുക. എന്റെ വീട്ടുകാർക്ക് ഇത് നന്നായി അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ പോയാൽ ഇത് അവർ മനസിലാക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി