വലിയ കുടുംബം ഒന്നും അല്ലെങ്കിലും നിന്നെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു!

അനുശ്രീ മലയാളിപ്രേഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറികഴിഞ്ഞു. സോഷ്യൽ മീഡിയയിൽ…

anusree about marriage

അനുശ്രീ മലയാളിപ്രേഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറികഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഈ ലോക്ക് ഡൗൺ കാലത്ത് തൻ്റെ മേക്കോവറിലൂടെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ക്കുകയായിരുന്നു താരം. ഹെയര്‍ സ്റ്റെെല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്.തന്റെ വിശേഷങ്ങൾ ആരാധകരുമായി അനുശ്രീ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും തനിക്ക് വരുന്ന പ്രണയാഭ്യർത്ഥനകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. ആദ്യ ചിത്രത്തിൽ തന്നെ നാടൻ പെൺകുട്ടി എന്ന പേര് സ്വന്തമാക്കിയ താരം പതുക്കെ സിനിമയിൽ കൂടി തന്നെ ആ പേര് തിരുത്തുകയായിരുന്നു. അതിന്റെ ഉദാഹരണം ആണ് ഇതിഹാസ പോലുള്ള ചിത്രങ്ങൾ.

anusree.image
anusree.image

നേരുത്തെ ഒക്കെ വിവാഹം കഴിക്കുന്നില്ലേ, എന്ന കല്യാണം എന്ന് തുടങ്ങിയ നാട്ടിൻ പുറത്ത് കേട്ട് വരാറുള്ള ക്ളീഷേ ഡയലോഗുകൾ എനിക്ക് നേരെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരം ചോദ്യങ്ങൾ ഒക്കെ അവസാനിച്ചു. ഇപ്പോൾ ആരും തന്നെ അത്തരം ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കാറില്ല. ഒരു പക്ഷെ ഞാൻ സിനിമയിൽ ആയത് കൊണ്ട് ഇനി വിവാഹം കഴിക്കുന്നില്ല എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. അത് കൊണ്ട് തന്നെ വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യം ഞാൻ ഇപ്പോൾ അങ്ങനെ കേൾക്കാറില്ല.

anusree.1
anusree.1

അത് പോലെ തന്നെ വിവാഹാഭ്യർത്ഥനകളും മറ്റും ആരാധകരിൽ നിന്ന് തനിക്ക് വരാറുണ്ടെന്നും അനുശ്രീ പറഞ്ഞു. ഒരിക്കൽ ഇൻബോക്സ് നോക്കിയപ്പോൾ വലിയ ഒരു എസ്എ കിടക്കുന്നു. ഞാൻ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ വലിയ രീതിയിൽ ഉള്ള പ്രണയാഭ്യർത്ഥന ആയിരുന്നു അത്. അയാളുടെ പേര് എനിക്ക് ഓര്മ ഇല്ല. എങ്കിലും നിങ്ങളുടേത് പോലെ വലിയ കുടുംബം ഒന്നും അല്ല എന്റേത് എന്നും എങ്കിലും ഞാൻ പൊന്ന് പോലെ നോക്കിക്കോളാം എനിക്ക് അത്ര ഇഷ്ട്ടം ആണെന്നും ഒക്കെ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് ചിരി ആണ് വന്നത്. കാരണം എന്നെ നേരിട്ട് കണ്ടു ഒരു രണ്ടു മണിക്കൂർ സംസാരിച്ച് കഴിയുമ്പോൾ മാറാവുന്ന ആയുസേ ആ പ്രണയത്തിന് ഉള്ളു.