ഒരു ആണായി ജനിച്ചിരുന്നുവെങ്കിൽ എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ…

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. ഈ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു.

Anusree-shines-in-her-traditional-photoshoot-in-half-saree-2

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്.ഇപ്പോള്‍ അനുശ്രീയുടെ ചില നിലപാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ആണായി ജനിക്കണമെന്നു ഒന്നും തോന്നിയിട്ടില്ല കാരണം ആറുമണി കഴിഞ്ഞു പുറത്ത് പോകരുത്, അങ്ങോട്ടു പോകരുത്, ഇങ്ങോട്ടു പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങള്‍ ഒന്നും എന്നില്‍ ഇല്ലായിരുന്നു. എന്റെ ചേട്ടന്‍ എന്നെ രാത്രി സിനിമ കാണിക്കാന്‍ കൊണ്ട് പോകും. ഫുഡ് കഴിക്കാന്‍ കൊണ്ട് പോകും. അങ്ങനെ എല്ലാ സ്വാതന്ത്ര്യവും ആണിനെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു.

അത് കൊണ്ട് ആണായി ജനിച്ചിരുന്നെങ്കില്‍ അടിച്ചു പൊളിച്ചു നടക്കമായിരുന്നു എന്ന തോന്നല്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാണ് താരം പറയുന്നത് , വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.