കുടുംബത്തിലേക്ക് ഒരാൾ കൂടി വന്നു, പുതിയ വിശേഷം പങ്കുവെച്ച് അനുശ്രീ!

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി…

Anusree about new house

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു. ഇപ്പോഴിതാ അനുശ്രീ തന്റെ പൂർത്തിയ വിശേഷം ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.തന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ആണ് അനുശ്രീ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അനുശ്രീയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാക്കനാട് ആണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്.Anusree-shines-in-her-traditional-photoshoot-in-half-saree-2

തന്റെ നാടും വീടും ആണ് തനിക്ക് ഏറെ പ്രീയപെട്ടതെന്നും തിരക്കുള്ള നഗരത്തിലെ ഫ്ലാറ്റ് ജീവിതത്തോട് തനിക് തീരെ താൽപ്പര്യം ഇല്ല എന്നും താരം നേരുത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട് വിഡിയോയിൽ കൂടി. ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്നാണ് അനുശ്രീ പറഞ്ഞത്. നിരന്തരം കൊച്ചിയിലേക്ക് വരണ്ട സാഹചര്യം ഉണ്ടാകുമ്പോൾ സുഹൃത്തുക്കളുടെ വീടുകളിലും ഹോട്ടലുകളിലും ഒക്കെയായിരുന്നു താമസം. ഹോട്ടൽ ജീവിതം മടുത്തപ്പോൾ ആണ് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചതെന്നും അനുശ്രീ പറഞ്ഞു. anusree

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലേസി’ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.