അവനും ഇപ്പോഴത്തെ ഷൈനും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്

ഫഹദ് ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടിയാണ് അനുശ്രീ അരങ്ങേറ്റം നടത്തിയത്.ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍ …

ഫഹദ് ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടിയാണ് അനുശ്രീ അരങ്ങേറ്റം നടത്തിയത്.ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍  എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്, ആ ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. ഇതിഹാസയിൽ നായകനായി എത്തിയത് ഷൈൻ ടോം ചാക്കോ ആയിരുന്നു. അന്ന് മുതൽ തന്നെ അനുശ്രീയും ഷൈനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഇരുവരും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികൾ ആണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അനുശ്രീ ഷൈനിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, കുറെ വര്ഷങ്ങളായി എനിക്ക് അറിയാവുന്ന വ്യക്തിയാണ് ഷൈൻ. അന്നൊക്കെ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പയ്യൻ ആയിരുന്നു അവൻ. എന്നാൽ ഇന്ന് അവൻ ഒരുപാട് മാറി.

ഇന്നത്തെ അവന്റെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നാറുണ്ട്. ഇവനെന്താ ഇങ്ങനെ എന്നാണ് ഞാൻ ചിന്തിച്ചത്. ഫോൺ എടുത്ത് ഇടിയുന്നതും കൗണ്ടർ അടിക്കുന്ന വീഡിയോ ഒക്കെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ അവൻ പറയുന്ന രീതിയിൽ നമ്മൾ ഒന്ന് ചിന്തിച്ച് നോക്കിയാൽ അവൻ പറയുന്നത് ഒക്കെ ശരിയായ കാര്യങ്ങൾ ആണ്. അവൻ പറയുന്നത് വളരെ ശരിയാണ്. അത് ഒരു നടനെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഉള്ള അവന്റെ വളർച്ച ആണെന്നുമാണ് അനുശ്രീ പറയുന്നനേടിയിരിക്കുന്നത്ത്. . താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.